SignIn
Kerala Kaumudi Online
Friday, 19 April 2024 12.54 PM IST

പ്ലസ് ടു റിസൾട്ട് പിൻവലിച്ചതായി വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചു; യൂട്യൂബറായ ബി ജെ പി പഞ്ചായത്തംഗം പിടിയിൽ

nikhil

തിരുവനന്തപുരം: പ്ലസ് ടു റിസൾട്ട് പിൻവലിച്ചതായി വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ച പഞ്ചായത്തംഗം അറസ്റ്റിൽ. കൊല്ലത്തെ ബി ജെ പി പഞ്ചായത്തംഗം നിഖിൽ മനോഹർ ആണ് പിടിയിലായത്. കൊല്ലം പോരുവഴി പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറാണ്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.


ഇയാൾ വീഡിയോ തയ്യാറാക്കി സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രചാരണം നടത്തുകയായിരുന്നു. തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസാണ് പൊലീസിൽ പരാതി നൽകിയത്. ഇത്തരത്തിലൊരു വീഡിയോ തയ്യാറാക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ARREST, YOUTUBER, BJP, PLUS TWO
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.