SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.13 PM IST

ഇതുപോലൊരുവെള്ളച്ചാട്ടം മറ്റൊരിടത്തും ഉണ്ടാവില്ല, എത്തുന്നവർ ആരായാലും കുളിച്ചേ മടങ്ങൂ

travel

കോന്നി: മഴപെയ്ത് മനോഹരിയാവുകയാണ് കൂടൽ രാജഗിരി വെള്ളച്ചാട്ടം. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കൂടൽ ജംഗ്​ഷനിൽനിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ചാൽ രാജഗിരി വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാം. എ.വി.ടി കമ്പനിയുടെ രാജഗിരി റബർ എസ്​റ്റേറ്റിന് നടുവിലൂടെയുള്ള നടപ്പാതയിൽ കൂടി സഞ്ചരിച്ച് വേണം വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങി ചെല്ലാൻ. അധികം ഉയരത്തിൽ അല്ലാതെ പരന്ന് ഒഴുകുന്ന വെള്ളച്ചാട്ടം ആരെയും ആകർഷിക്കുന്നതാണ്. കോന്നി, പത്തനാപുരം ഭാഗങ്ങളിൽനിന്ന് നിരവധി ആളുകൾ ഇവിടം സന്ദർശിച്ച് മടങ്ങാറുണ്ട്. കാണാൻ എത്തുന്നവർ പാറക്കെട്ടിൽനിന്നും താഴേക്ക് പതിക്കുന്ന തണുത്ത വെള്ളത്തിൽ കുളിച്ചതിന് ശേഷമാണ് തിരികെ മടങ്ങുക.

നീന്തിക്കുളിക്കാം, നീരാടം

വലിയ ഉയരത്തിൽനിന്ന് പതിക്കാത്ത വെള്ളച്ചാട്ടത്തിൽ അപകട സാദ്ധ്യതയും കുറവാണ്. ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്നവരുടെ ഇഷ്ട ലൊക്കേഷനുകളിൽ ഒന്നാണ് ഇവിടം. മഴക്കാലത്ത് വെള്ളച്ചാട്ടം കാണാൻ കൂടുതൽ അഴകാണ്. എന്നാൽ വഴി സൗകര്യം ഇവിടത്തെ പ്രധാന പ്രശ്നമാണ്. വ്‌ളോഗർമാരും വിവാഹ ആൽബങ്ങൾ ചിത്രീകരിക്കുന്നവരും ഇവിടെ എത്തുന്നുണ്ട്. വനത്തിന് സമാനമായ അന്തരീക്ഷവും അപകട ഭീഷണി ഇല്ലാത്തതും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള പച്ചപ്പും മരങ്ങളും മഴ പെയ്ത് വെള്ളം കൂടിയതും വെള്ളച്ചാട്ടത്തിനു കൂടുതൽ മനോഹാരിത നൽകുന്നു.

...................

രാജഗിരി വെള്ളച്ചാട്ടം

കള്ളിപ്പാറയിൽ നിന്ന് ഉത്ഭവിച്ച് പത്തനാപുരത്ത് കല്ലടയാറ്റിൽ ചേരുന്ന രാജഗിരിത്തോട്ടിലാണ് വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന്റെ താഴെയുള്ള വിശാലമായ ഭാഗം നീന്തി കുളിക്കാൻ അനുയോജ്യമാണ്. ഒരുവശം രാജഗിരിത്തോട്ടവും മറുകര തേവരത്തുതോട്ടവുമാണ്.നാട്ടുകാർ രാജഗിരി വെള്ളച്ചാട്ടത്തെ എരപ്പൻകുഴി വെള്ളച്ചാട്ടമെന്നാണ് അറിയപ്പെടുന്നത്.

.....................................................

രാജഗിരി വെള്ളച്ചാട്ടത്തിന്റെ ടൂറിസം സാദ്ധ്യതകൾ

പ്രയോജനപ്പെടുത്താൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം‌

(ഗ്രേസി ഫിലിപ്പ് ചിത്രകാരി)

..................

- കൂടൽ ജംഗ്ഷനിൽ നിന്ന് 4 കി.മീ

-അപകട സാദ്ധ്യത കുറവ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRAVEL, WATERFALL
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.