SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.33 PM IST

ജീവിതോന്നതിക്കായി വീട്ടിനുള്ളിൽ അഗ്നി വേണം, അഗ്നി എന്നത് തീ മാത്രമല്ല, വീടുള്ള എല്ലാവരും ഉറപ്പായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

fire

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ:samkhiyarathnam@gmail.com

ചൈനീസ് വാസ്തുശാസ്ത്രമായ ഫെംഗ്ഷൂയിയിലെ അഞ്ച് അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണ് അഗ്നി. അഗ്നിയുടെ സാന്നിദ്ധ്യേ ജീവിതത്തിന് ഉന്നതിയും വികാസവും നല്‍കുമെന്നാണ് വിശ്വസിക്കുന്നത്. വീടിനുള്ളില്‍ അഗ്നിയുടെ സാന്നിദ്ധ്യം ആവശ്യമാണെങ്കിലും അളവ് കൂടിയാല്‍ വിനാശകരമാവുമെന്നതിനാല്‍ ഇക്കാര്യത്തില്‍ ശ്രദ്ധ വേണമെന്ന് ഫെംഗ്ഷൂയി അഭിപ്രായപ്പെടുന്നു. അതായത്, എല്ലാക്കാര്യത്തിലും ഫെംഗ്ഷൂയി നിര്‍ദ്ദേശിക്കാറുള്ള സന്തുലനം ഇവിടെയും പ്രയോഗക്ഷമമാക്കണം.

പ്രകാശം ചൊരിയുന്ന എന്തും അഗ്നിയുടെ പ്രതിരൂപമാണ്. വീടിനുള്ളിലെ ലൈറ്റിംഗ് ഇതില്‍ മുഖ്യമാണ്. എല്ലാ മുറികളിലും വളരെ ശക്തിയേറിയ പ്രകാശം വേണമെന്ന് ഇതര്‍ത്ഥമാക്കുന്നില്ല. ഉദാഹരണത്തിന് കിടപ്പു മുറിയിലെ പ്രകാശ തീവ്രതയായിരിക്കില്ല ഭക്ഷണമുറിക്ക് അനുയോജ്യമാവുന്നത്. അനുയോജ്യമായിടത്ത് അഗ്നി സാമീപ്യം അനുയോജ്യമായ രീതിയില്‍ ഉണ്ടാവണമെന്നാണ് ഫെംഗ്ഷൂയി നിര്‍ദ്ദേശിക്കുന്നത്. തെളിച്ചമുള്ള നിറങ്ങളും അഗ്നിയെ കുറിക്കുന്നു . തെളിച്ചമുള്ള നിറങ്ങള്‍ ഊര്‍ജ്ജത്തെ, പ്രകാശത്തെ, പ്രതിഫലിപ്പിക്കുന്നതിനാലാണ് അഗ്നിയോട് അടുപ്പിച്ചുനിര്‍ത്തുന്നത്. ഏതു നിറമായാലും അത് പ്രകാശം പ്രതിഫലിപ്പിക്കുന്നു എങ്കില്‍ അഗ്നിയുടെ ഗുണം തരുംഎന്നാണ് ഫെംഗ്ഷൂയിലെ അഭിപ്രായം.

നിറങ്ങളും പ്രകാശവും മാത്രമല്ല അഗ്നിയെ പ്രതിനിധീകരിക്കുന്നത്. ഊര്‍ജ്ജത്തെ മുകളിലേക്ക് വിടുന്ന രൂപങ്ങളും അഗ്നിയുടെ ഫലം നല്‍കുന്നു. ഉദാഹരണത്തിന്, ത്രികോണങ്ങള്‍, പിരമിഡുകള്‍ എന്നിവ. ഇവയുടെ കൂര്‍ത്ത അഗ്രത്തില്‍ നിന്ന് വെളിയിലേക്ക് പ്രവഹിക്കുന്ന ഊര്‍ജ്ജം മുറിക്കുള്ളിലെ ഊര്‍ജ്ജത്തെ നവീകരിക്കുമെന്നാണ് ഫെംഗ്ഷൂയി വിശ്വാസം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VASTHU, HOME
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.