SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.27 PM IST

ചരിത്രത്തെ ഉൾക്കൊണ്ടും ബഹുസ്വരതയിലൂന്നിയും നവലോകം കെട്ടിപ്പടുക്കണം; സുനിൽ പി ഇളയിടം

sydney

സിഡ്‌​നി: സാമൂഹിക ചിന്തകനും എഴുത്തുകാരനുമായ ഡോ സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര നവോദയ ഓസ്‌​ട്രേലിയയുടെ ആഭിമുഖ്യത്തിൽ ഓസ്‌​ട്രേലിയയിലെ വിവിധ നഗരങ്ങളിൽ സംഘടിപ്പിച്ചു. നവലോക നിർമിതിക്ക്​ ചരിത്രാവബോധത്തോടെയും ബഹുസ്വരതയിലൂന്നിയും ഒപ്പം ഫാസിസത്തെ പ്രതിരോധിച്ചും ജീവിക്കേണ്ടതിന്റെ ആവശ്യകത എല്ലാ പ്രഭാഷണങ്ങളിലും നിഴലിച്ചു.

പെർത്തിൽ 'മതനിരപേക്ഷതയും മത ജീവിതവും', മെൽബണിൽ 'മാദ്ധ്യമങ്ങളും ജനാധിപത്യവും', അഡ്‌​ലൈഡിൽ 'വർഗ്ഗീയതയുടെ ആധാരങ്ങൾ',സിഡ്നിയിൽ 'ഭരണഘടനയിലെ സാമൂഹിക ദർശനം', ബ്രിസ്ബണിൽ 'ഗാന്ധിയുടെ വർത്തമാനം' എന്നീ വിഷയങ്ങളിലായിരുന്നു പ്രഭാഷ​ണങ്ങൾ. ബ്രിസ്ബണിൽ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പ്രഭാഷണ പരിപാടിയോടനുബന്ധിച്ചു മെൽബണിലും സിഡ്​​നിയിലും നാടകോത്സവങ്ങൾ അ​ര​ങ്ങേറി. പ്രഭാഷണങ്ങളിൽ ഉയർന്നുവന്ന ചോദ്യങ്ങൾക്കുള്ള മറുപടി ബഹുജന സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക് മിഴിവേകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, SYDNEY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.