ന്യൂയോർക്ക്: അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. ഞായറാഴ്ച ഫിലാൽഡൽഫിയയിലുണ്ടായ ആക്രമണത്തിൽ കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി ജൂഡ് ചാക്കോ(21) ആണ് കൊല്ലപ്പെട്ടത്. ദീർഘകാലമായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമാണ് മരിച്ച ജൂഡ്.
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജൂഡിന് നേരെ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മോഷണശ്രമത്തിനിടെയാണ് വെടിയേറ്റത് എന്നാണ് പൊലീസ് അറിയിച്ചത്. മൃതദേഹം ഫിലാഡൽഫിയയിൽ തന്നെ സംസ്കരിക്കും.
അതേസമയംതോക്ക് ആക്രമണങ്ങൾ തുടക്കഥയായ അമേരിക്കയിൽ മേയ് ആറിന് മറ്റൊരു അക്രമസംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ടെക്സാസിലെ മാളിലുണ്ടായ വെടിവയ്പ്പിൽ കുട്ടികളടക്കം ഒൻപത് പേർക്കാണ് ജീവൻ നഷ്ടമായത്. ഏഴുപേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം 3.36നായിരുന്നു ടെക്സാസിലെ അല്ലെൻ പ്രീമിയം ഔട്ട്ലെറ്റ് മാളിൽ വെടിവയ്പ്പുണ്ടായത്.
വെടിയുതിർത്തയാളെ പൊലീസ് കൊലപ്പെടുത്തി. പ്രകോപനമൊന്നുമില്ലാതെയാണ് അക്രമി വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |