കോഴിക്കോട്: ആർ.എസ്.എസ് കോഴിക്കോട് വിഭാഗ് കാര്യവാഹ് കെ.ഗോപി (52) നിര്യാതനായി. ചെന്നൈ ടർബോ എനർജി കമ്പനിയുടെ കേരളത്തിലെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവും എൽ.ഐ.സി ഏജന്റുമായിരുന്നു. ഭാര്യ: ജിജി (താമരശേരി ബി.ആർ.സി അദ്ധ്യാപിക). അച്ഛൻ: പരേതനായ ഗോപാലൻ നായർ. അമ്മ: കല്യാണി അമ്മ. സഹോദരങ്ങൾ: തങ്കമണി, മനോഹരൻ, രാഘവൻ, രാജൻ. പൊതുദർശനത്തിന് ശേഷം രാത്രി വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു. സഞ്ചയനം വെള്ളിയാഴ്ച. കണ്ണുകൾ മെഡിക്കൽ കോളേജ് നേത്രബാങ്കിന് ദാനം ചെയ്തു.
മുതിർന്ന ആർ.എസ്.എസ് പ്രചാരക് എസ്. സേതുമാധവൻ, ഭാരതീയ വിദ്യാഭവൻ സംസ്ഥാന അദ്ധ്യക്ഷൻ പി. ഗോപാലൻ കുട്ടി മാസ്റ്റർ, ആർ.എസ്.എസ് ക്ഷേത്രീയ പ്രചാരക് പ്രമുഖ് ഒ.കെ. മോഹൻ, സേവാഭാരതി സംസ്ഥാന സെക്രട്ടറി എം.സി. ഷാജകുമാർ, ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വൽസൻ തില്ലങ്കേരി തുടങ്ങി നിരവധിപേർ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |