പാലോട്: കേരളകൗമുദി സംഘടിപ്പിച്ച സിനിമാറ്റിക് ഡാൻസ് 'നാട്യ 2023' ന്റെ ഒന്നാംഘട്ടം പൂർത്തിയായി. പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി കേരളകൗമുദി ഡി.ജി.എം ചന്ദ്രദത്ത് ഉദ്ഘാടനം ചെയ്തു. വൃന്ദാവനം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ.അജീഷ് കുമാർ, വൃന്ദാവനം കൗമുദി ടി.വി പ്രോഗ്രാം പ്രൊഡ്യൂസർ പ്രദീപ് മരുതത്തൂർ, നൃത്താദ്ധ്യാപിക കാർത്തിക നായർ, ടെലിവിഷൻ താരം മഹിമ പിള്ള, രാഹുൽ (അസി.മാനേജർ കേരളകൗമുദി പരസ്യം) തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ നിന്നായി ഇരുന്നൂറിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. വിജയികൾ: ജൂനിയർ (സിംഗിൾസ്): ആൻമരിയ, അനശ്വര, സപ്തശ്രീ, ദേവാദിത്യൻ, ദേവിക, ആരാദ്യ, ശിവഗംഗ, ആദിലക്ഷ്മി, ഗംഗ, ഋഷികേശ് വിജേഷ്, നിവേദ്യ, കൈലാസ് നാഥ്, അഭിരാമി, അനശ്വര, ആരാധ്യ.എം.എ, മാളവിക, നക്ഷത്ര. സീനിയർ (സോളോ ) : വൈഷ്ണവി, ദേവു, ദിയ, ദേവഗംഗ, യമുന. ഗ്രൂപ്പ്: സെവൻസ്റ്റാർ, സരോവര, അശ്വാരൂഢ, സപ്ത ഡാൻസ് ഗ്രൂപ്പ്, എസ്.കെ.വി. എന്നീ ടീമുകളാണ് ഫൈനൽ റൗണ്ടിൽ എത്തിയിട്ടുള്ളത്. ഫൈനൽ മത്സരങ്ങൾ ആഗസ്റ്റ് അവസാനം നടത്തും. ഒന്നാം സ്ഥാനം നേടുന്ന ഗ്രൂപ്പിന് 50,000 രൂപയും രണ്ടാം സ്ഥാനത്തിന് 25,000 രൂപയും മൂന്നാം സ്ഥാനത്തിന് 15000 രൂപയുമാണ് സമ്മാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |