ടോക്കിയോ : ഔദ്യോഗിക വസതിയിൽ പെരുമാറ്റ ചട്ടം ലംഘിച്ച മകനെ തന്റെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുന്നതായി പ്രഖ്യാപിച്ച് ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ. ഫ്യൂമിയോ കിഷിദയുടെ മൂത്ത മകൻ ഷൊറ്റാരോ കിഷിദ കഴിഞ്ഞ വർഷം ഡിസംബറിൽ ബന്ധുക്കളെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് ഒരു പാർട്ടി നടത്തിയെന്നും വസതിയുടെ തന്ത്രപ്രധാനമായ ഇടങ്ങളിൽ നിന്ന് ചിത്രങ്ങൾ പകർത്തിയെന്നും കഴിഞ്ഞാഴ്ച ഒരു മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. ചിത്രങ്ങളും പുറത്തുവിട്ടു. ഇതോടെയാണ് മകനെ ഔദ്യോഗിക പദവിയിൽ നിന്ന് നീക്കാൻ കിഷിദ തീരുമാനിച്ചത്. 32കാരനായ ഷൊറ്റാരോ ജൂൺ 1ന് പദവി ഒഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |