കീവ് : യുദ്ധത്തിൽ ഡ്രോണുകളടക്കം നൽകി റഷ്യക്ക് പിന്തുണ നൽകുന്ന ഇറാന് മേൽ ഉപരോധം ഏർപ്പെടുത്താൻ തീരുമാനിച്ച് യുക്രെയിൻ പാർലമെന്റ്. യുക്രെയിന്റെ തലസ്ഥാനമായ കീവിൽ ഞായറാഴ്ച അതിശക്തമായ ഡ്രോൺ ആക്രമണമുണ്ടായതിന് പിന്നാലെ ഇന്നലെ ചേർന്ന പാർലമെന്റ് യോഗത്തിലാണ് ഉപരോധങ്ങൾക്ക് അംഗീകാരം നൽകിയത്. ഇറാനിൽ നിന്നുള്ള സൈനിക, സിവിലിയൻ ഇറക്കുമതികൾക്കും സാങ്കേതികവിദ്യകൾക്കും നിരോധനം ഏർപ്പെടുത്തും. പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ഒപ്പിടുന്നതോടെ ഉപരോധങ്ങൾ നിലവിൽ വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |