മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മുസ്ളിം സമൂഹത്തെ ഇടതുപക്ഷത്തോടൊപ്പം നിറുത്താനുള്ള വലിയൊരു ക്യാംപയിൻ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. റിയാസിനെ മുഖ്യമന്ത്രി മുഖമാക്കി കാണിച്ച് മുസ്ളിംങ്ങളുടെ പിന്തുണ തേടുക, മുസ്ളിം ലീഗിനെ ദുർബലപ്പെടുത്തുക എന്നുള്ള ക്യാംപയിൻ നടന്നുകൊണ്ടിരിക്കുകയാണെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''മുഹമ്മദ് റിയാസിനെ വിമർശിക്കുന്നതിന് കാരണമെന്താണെന്ന് അറിയുമോ? റിയാസ് വളരെ പ്ളാൻ ചെയ‌്ത് ഒരു പോളറൈസേഷന് (ദ്രുവീകരണം) ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ മെല്ലെ മെല്ലെ ബംഗാൾ മാതൃകയിൽ 30 ശതമാനം വരുന്ന മുസ്ളിം സമൂഹത്തെ ഇടതുപക്ഷത്തോടൊപ്പം നിറുത്താനുള്ള വലിയൊരു ക്യാംപയിൻ നടക്കുകയാണ്. റിയാസിനെ മുഖ്യമന്ത്രി ഫേസാക്കി വച്ച് മുസ്ളിംങ്ങളുടെ പിന്തുണ തേടുക, മുസ്ളിം ലീഗിനെ ദുർബലപ്പെടുത്തുക എന്നുള്ള ക്യാംപയിൻ നടന്നുകൊണ്ടിരിക്കുകയാണ്. ചേരിതിരിവിന് റിയാസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ മന്ത്രിമാരും അതു ചെയ്യുന്നുണ്ടെങ്കിലും, മുന്നിൽ നിൽക്കുന്നത് റിയാസാണ്. ആ സ്ട്രാറ്റജി ഞങ്ങൾ ചൂണ്ടിക്കാണിക്കും. എല്ലാ കാര്യങ്ങളും സംരക്ഷിച്ചു നിറുത്തണമല്ലോ? പിണറായി പോയാലും സമ്പാദിച്ചതൊക്കെ സംരക്ഷിച്ചു നിറുത്താനും, രാഷ്ട്രീയ അധികാരം നിലനിറുത്താനൊക്കെ അവർ ശ്രമിക്കുന്നുണ്ട്. ഞങ്ങൾ അത് ചൂണ്ടിക്കാണിക്കും''.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |