തൊടുപുഴ: മൂലമറ്റം ത്രിവേണി സംഗമത്തിൽ രണ്ട് പേർ ഒഴുക്കിൽപ്പെട്ടു മരിച്ചു. ഇടുക്കി മൂലമറ്റം സജി ഭവനിൽ ബിജു(54), സന്തോഷ് ഭവനിൽ സന്തോഷ്(56) എന്നിവരാണ് മരിച്ചത്. ത്രിവേണി സംഗമത്തിൽ കുളിച്ചുകൊണ്ടിരുന്ന കുട്ടികളോടൊപ്പം എത്തിയതായിരുന്നു ഇവർ.
ഇതിനിടെ മൂലമറ്റം വെെദ്യുതി നിലയത്തിൽ നിന്നും കൂടുതൽ വെള്ളം ഒഴുകിയെത്തിയതോടെ കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഇത് കണ്ട് കുട്ടികളെ രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയ സന്തോഷും ബിജുവും കുട്ടികളെ കരയിലെത്തിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |