SignIn
Kerala Kaumudi Online
Saturday, 20 April 2024 3.48 AM IST

ഓണം ടൊവിനോയുടേത്, രണ്ട് ചിത്രങ്ങൾ

gv

ഓണത്തിന് രണ്ട് ചിത്രങ്ങളുമായി ടൊവിനോ തോമസ് . നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം, ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഒഫ് കൊത്ത എന്നിവയാണ് ചിത്രങ്ങൾ. കിംഗ് ഒഫ് കൊത്തയിൽ ടൊവിനോ അതിഥി വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. കുറുപ്പിനുശേഷം ദുൽഖർ ചിത്രത്തിൽ ടൊവിനോ ഭാഗമാവുന്നു എന്നതാണ് കിംഗ് ഒഫ് കൊത്തയുടെ പ്രത്യേകത. ടൊവിനോ ആദ്യമായി ട്രിപ്പിൾ വേഷത്തിൽ എത്തുന്ന അജയന്റെ രണ്ടാം മോഷണം 60 കോടി മുതൽമുടക്കിൽ ത്രിഡിയിലാണ് ഒരുങ്ങുന്നത്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാൻ ഇന്ത്യ ചിത്രമായി ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണത്തിൽ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, അജു വർഗീസ്, ശിവജിത്ത് പത്മനാഭൻ, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാർ രചന നിർവഹിക്കുന്നു. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദിബു നൈനാൻ തോമസാണ് സംഗീതം . ജോമോൻ ടി .ജോൺ ആണ് ഛായാഗ്രഹണം. യു.ജി.എം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സഖറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമ്മാണം. അതേസമയം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 ആണ് ടൊവിനോ തോമസിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. അനൂപ് എന്ന വിമുക്തഭടന്റെ വേഷത്തിൽ ടൊവിനോ മികച്ച അഭിനയം കാഴ്ചവച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.