SignIn
Kerala Kaumudi Online
Thursday, 25 April 2024 4.22 PM IST

കാമ്പയിൻ നാളെ മുതൽ, ലഹരി വഴിയിൽ നിന്ന് കുട്ടികളെ രക്ഷിക്കും

report

തിരുവനന്തപുരം: വിദ്യാലയങ്ങളിൽ സജീവമായ ലഹരിമാഫിയയെ തകർക്കാൻ പൊലീസ്, എക്സൈസ് വകുപ്പുകളുടെ സംയുക്ത ആക്ഷൻ പ്ലാൻ നടപ്പാക്കും. ലഹരിവിരുദ്ധ കാമ്പയിൻ ജൂൺ ഒന്നിന് തന്നെ തുടങ്ങും. തുടർച്ചയായ പരിശോധനയുണ്ടാവും. എല്ലാ സ്കൂളുകളിലും ജാഗ്രതാസമിതികളും രൂപീകരിക്കും.

അദ്ധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, സന്നദ്ധസംഘടനകൾ, രാഷ്ട്രീയനേതാക്കൾ എന്നിവരടങ്ങിയതാണ് ജനജാഗ്രതാ സമിതികൾ. സ്കൂളുകൾക്കടുത്ത് ലഹരികച്ചവടം നടത്തുന്ന കടകൾ പൂട്ടിക്കും. സ്റ്റുഡന്റ് പൊലീസ്, എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്ട്സ് എന്നിവയെ ലഹരിവിരുദ്ധ പ്രവർത്തനത്തിനുപയോഗിക്കും. ലഹരിയുപയോഗം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കും.

പ്രിൻസിപ്പൽമാരടങ്ങിയ വെർച്വൽ പൊലീസ്, എക്സൈസ് യൂണിറ്റുകൾ രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് നേരത്തേ തീരുമാനിച്ചിരുന്നു. കാമ്പസുകളിലും ഹോസ്റ്റലുകളിലും ലഹരിവില്പനക്കാരെ കണ്ടെത്താൻ സ്ക്വാഡുകളുണ്ടാവും. അൺഎയ്ഡഡ് സ്ഥാപനങ്ങളിലും ആന്റി നാർകോട്ടിക് ക്ലബ് രൂപീകരിക്കും. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കോളേജുകളിൽ തുടങ്ങുന്നതും പരിഗണനയിലാണ്. 21വയസിൽ താഴെയുള്ളവർക്കായി എല്ലാ താലൂക്കിലും ലഹരിവിമുക്ത കേന്ദ്രങ്ങളും വരും.

രഹസ്യാന്വേഷണം,

പോർട്ടൽ

 മയക്കുമരുന്ന് വിതരണത്തെക്കുറിച്ച് രഹസ്യാന്വേഷണം ശക്തമാക്കും

സമൂഹമാദ്ധ്യമങ്ങളിലെ മയക്കുമരുന്ന് വില്പനയെക്കുറിച്ച് വിവരം നൽകാൻ പോർട്ടൽ

 സിന്തറ്റിക്, ഫാ‌‌ർമസ്യൂട്ടിക്കൽ ലഹരി കണ്ടെത്താൻ പൊലീസിനും എക്സൈസിനും പരിശീലനം

ലഹരിയുടെ

വഴിയടയ്ക്കാൻ

 സിന്തറ്റിക് രാസലഹരി വിദ്യാലയങ്ങളിലെത്തുന്നത് തടയാൻ കേസുകൾ കടുപ്പിക്കും. എൻ.ഡി.പി.എസ് നിയമത്തിലെ 31, 31എ വകുപ്പുകൾക്കൊപ്പം പ്രതികളുടെ മുൻകാല കുറ്റകൃത്യങ്ങളും ചേർത്ത് ഉയർന്ന ശിക്ഷയുറപ്പാക്കും

 ലഹരിക്കടത്തുകാരുടെ ഡാറ്റാബാങ്ക് തയ്യാറാക്കും. ആവർത്തിച്ച് ലഹരിക്കേസിൽ പെടുന്നവരെ കരുതൽ തടങ്കലിലാക്കും. ട്രെയിനുകൾ വഴി കടത്തു തടയാൻ ഡോഗ്സ്ക്വാഡിനെ രംഗത്തിറക്കും. അതിർത്തി പരിശോധന കൂട്ടും

3933

ഒന്നരവർഷത്തിനിടെ ലഹരിവിമുക്തി കേന്ദ്രങ്ങളിൽ ചികിത്സതേടിയ വിദ്യാർത്ഥികൾ

20%

നൂറു ദിവസം കിടത്തിച്ചികിത്സിച്ചിട്ടും ലഹരിയിൽനിന്ന് മുക്തരാകാതെ 20 ശതമാനം പേർ

വിദ്യാലയങ്ങളിലെ ലഹരിവിപത്തിനെതിരെ അതിശക്ത നടപടിക്കാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം

ഡോ.വി.വേണു,

ആഭ്യന്തര സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.