SignIn
Kerala Kaumudi Online
Friday, 19 April 2024 9.24 AM IST

നവവധുവിനായുള്ള കിറ്റിൽ ഗർഭ നിരോധന ഗുളികകളും കോണ്ടവും, സമൂഹ വിവാഹത്തിന്റെ പേരിൽ വിവാദം

community-marriage

ഭോപ്പാൽ: സമൂഹ വിവാഹത്തിന് വിതരണം ചെയ്ത മേക്കപ്പ് കിറ്റിന്റെ പേരിൽ വിവാദം. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ 'മുഖ്യമന്ത്രി കന്യാ വിവാഹ്' പദ്ധതിയുടെ ഭാഗമായി മേക്കപ്പ് ബോക്സ് വിതരണം ചെയ്തിരുന്നു. ഈ മേക്കപ്പ് ബോക്സുകൾക്കുള്ളിൽ നിന്ന് ഗർഭ നിരോധന ഗുളികകളും കോണ്ടവും ലഭിച്ചതോടെയാണ് ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ പുലിവാൽ പിടിച്ചത്. മേക്കപ്പ് ബോക്സിന്റെ വീഡിയോ അടക്കം കോൺഗ്രസ് സമൂഹ മാദ്ധ്യമത്തിലൂടെ പങ്കു വെച്ചതോടെ സംഭവത്തിന് ദേശീയ ശ്രദ്ധ തന്നെ ലഭിച്ചു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 296 ദമ്പതികളുടെ വിവാഹമായിരുന്നു ത്സബുവ ജില്ലയിൽ നടന്ന ചടങ്ങിൽ നിശ്ചയിച്ചിരുന്നത്. സർക്കാരിന്റെ ക്ഷേമ പദ്ധതി സ്കീമിന്റെ ഭാഗമായി ദമ്പതികൾക്ക് നൽകിയ മേക്കപ്പ് ബോക്സുകളിൽ ഗർഭനിരോധന ഉറകളും ഗുളികകളും കണ്ടെത്തിയതോടെ പ്രതിപക്ഷം അത് രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു.

സംഭവം വലിയ നാണക്കേടാണെന്ന ആരോപണവുമായി കോൺഗ്രസ് വ്യാപക പ്രചാരണമാരംഭിച്ചതോടെ അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. കുടുംബാസൂത്രണ ബോധവത്കരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഗർഭനിരോധന മാർഗങ്ങൾ നൽകിയതാകാമെന്നും സമൂഹവിവാഹത്തിന്റെ സംഘാടകർക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നുമായിരുന്നു ജില്ലാ അധികൃതർ അറിയിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BHOPAL, COMMUNITY, MARRIAGE, MP, CONDOMS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.