തിരുവനന്തപുരം: കുട്ടികളുടെ ആരവങ്ങളാൽ നാളെ മുതൽ വിദ്യാലയ മുറ്റങ്ങൾ വീണ്ടും സജീവമാകും.
. നവാഗതരുടെ കരച്ചിലും ചിണുങ്ങലും കൗതുകം പകരും.
. കഴിഞ്ഞ രണ്ട് മാസം വേനലവധി ആഘോഷിച്ച് കുട്ടികൾ തിരികെ സ്കൂളുകളിലെത്താനുള്ള തിരക്കിലാണ്. ഉറ്റ സുഹൃത്തുക്കളെ വീഡിയോ കോൾ ചെയ്യാനുള്ള സൗകര്യം വരെ ഇന്നുണ്ടെങ്കിലും ,നേരിട്ട് കണ്ട് തോളിൽ കൈയിട്ട് നടക്കുന്ന സുഖം കിട്ടില്ലെന്നാണ് എട്ടാം ക്ളാസുകാരി ശിവാനി പറയുന്നത്. പ്രവേശനോത്സവത്തിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് എല്ലാ സ്കൂളുകളും. തൊപ്പിയും ബലൂണും മിഠായിയും അക്ഷരമാലകളും ഒക്കെയായി കുരുന്നുകളെ സ്വീകരിക്കാനുള്ള തയാറെടുപ്പിൽ അധികൃതർ. കളികളിലൂടെയും പാട്ടിലൂടെയും കുരുന്നുകളെ അക്ഷരലോകത്തേക്ക് പിച്ചവയ്പ്പിക്കാൻ അദ്ധ്യാപകർ തയാറായി. ഇനി കുട്ടികളെത്തിയാൽ മതിയെന്നാണ് അദ്ധ്യാപിക അജിത പറയുന്നത്.
നാളെ രാവിലെ 9ന് മലയിൻകീഴ് ഗവ. വി.എച്ച്.എസ്.എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ആന്റണി രാജു, ജി.ആർ. അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, അടൂർ പ്രകാശ് എം.പി, ഐ.ബി. സതീഷ് എം.എൽ.എ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്, പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് തുടങ്ങിയവർ പങ്കെടുക്കും. ജില്ലാതലങ്ങളിലും പ്രവേശനോത്സവങ്ങൾ നടക്കും.
. പല സ്കൂളുകളിലും ഇക്കുറി ജെൻഡർ ന്യൂട്രൽ യൂണിഫോമാക്കിയത് കുട്ടികൾക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. ഗേൾസ്, ബോയ്സ് സ്കൂളുകൾ മിക്സഡാക്കുന്നതുൾപ്പെടെയുള്ള മാറ്റങ്ങൾ ഇക്കുറിയുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |