SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.22 PM IST

ഉല്ലാസയാനങ്ങൾ ഭയരഹിതമാകണം

photo

ഉപരിതല, വ്യോമയാന ഗതാഗത സംവിധാനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ, നിയന്ത്രണ സംവിധാനങ്ങൾ കുറ്റമറ്റതാണ്. അതിലേറെ പ്രാധാന്യം ജലഗതാഗത, ഉല്ലാസയാന സംവിധാനങ്ങൾക്കാണ് ഏർപ്പെടുത്തേണ്ടത്. കേരളത്തിലെ എല്ലാ തീരദേശജില്ലകളിലും മറ്റ് ജില്ലകളിലുമുള്ള കേരളത്തിന്റെ തനത് സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന കായൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ നമ്മുടെ ടൂറിസത്തിന് വലിയ മുതൽക്കൂട്ടാണ്. കൂടാതെ ഉൾപ്രദേശങ്ങളിൽ ജലഗതാഗത സംവിധാനത്തിനായുള്ള വള്ളങ്ങളിലും, ബോട്ടുകളിലുമൊക്കെ സുരക്ഷിതവും, നിർഭയവുമായി യാത്ര ചെയ്യാനാകണം.

ഇവിടെയൊക്കെ മനുഷ്യജീവന്റെ സുരക്ഷ ഉറപ്പുവരുത്താനുള്ള നിയന്ത്രണ സംവിധാനങ്ങളും സുരക്ഷാസംവിധാനങ്ങളും കൃത്യതയോടെ ഉറപ്പുവരുത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സ്റ്റേറ്റ് വാട്ടർ ടൂറിസം ഡിപ്പാർട്ട്‌മെന്റും സംയുക്തമായുള്ള ജലഗതാഗത സുരക്ഷാനിയന്ത്രണ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കണം.

അഭിലാഷ് ജി.ആർ

കൊല്ലം

വിദ്യാഭ്യാസ വകുപ്പിന്റേത്

തുഗ്ലക്ക് പരിഷ്‌‌കാരമോ?

വിദ്യാഭ്യാസം എന്നത് പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളുടെ സമ്മേളനമാണ്. എന്നാൽ ശനിയാഴ്ചകൾ പ്രവൃത്തിദിനം ആകുന്നതോടുകൂടി എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് തുടങ്ങി നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ പരിശീലിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഇത് കുട്ടിയുടെ സർവതോന്മുഖ വളർച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്നു. മാത്രവുമല്ല കുട്ടികളിൽ മാനസിക പിരിമുറുക്കത്തിനും ഇടയാക്കും. തുടർച്ചയായ ആറാം ദിനം കവർന്നെടുക്കില്ലെന്ന നിലപാടാണ് ഇപ്പോൾ അട്ടിമറിക്കപ്പെടുന്നത്. വ്യക്തമായ പഠനവും കാഴ്ചപ്പാടുമില്ലാതെ ഉത്തരവുകൾ അടിക്കടി മാറ്റിയെഴുതി അപഹാസ്യമാവുകയാണ് വിദ്യാഭ്യാസവകുപ്പ്.

റോയി വർഗീസ്
പത്തനംതിട്ട

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAFETY OF HOUSEBOATS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.