SignIn
Kerala Kaumudi Online
Thursday, 18 April 2024 9.09 PM IST

ഓർഡിനൻസ്; എ.എ.പിയെ പിന്തുണയ്ക്കുമെന്ന് യെച്ചൂരി

sitaram

ന്യൂഡൽഹി: ഡൽഹി സർക്കാരിനെതിരായ വിവാദ ഓർഡിനൻസിനെ പിന്തുണയ്ക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞു. ഓർഡിനൻസിനെതിരെ പിന്തുണ തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സിതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പിന്തുണ വാഗ്ദാനം ചെയ്തത്. പാർലമെന്റിൽ ബിൽ അവതരിപ്പിക്കുമ്പോൾ സി.പി.എം പിന്തുണയ്ക്കും. ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി സിംഗ്, എം.പിമാരായ സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

കേന്ദ്രസർക്കാർ നടപടി ഭരണഘടന വിരുദ്ധവും കോടതിയലക്ഷ്യവുമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം യെച്ചൂരി പറഞ്ഞു. ഓർഡിനൻസിനെ ഞങ്ങൾ അപലപിച്ചതാണെന്നും ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ഭരണഘടന സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ഓർഡിൻസിനെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്നും എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് നിന്ന് തങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.

ഓർഡിനൻസിനെതിരെ പിന്തുണ തേടി 23 മുതൽ കേജ്‌രിവാൾ രാജ്യവ്യാപകമായി പര്യടനം നടത്തുകയാണ്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, എൻ.സി.പി നേതാവ് ശരദ് പവാർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരുമായി കേജ്‌രിവാൾ കൂടിക്കാഴ്ച നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.