ശിവഗിരി: അദ്ധ്യയന വർഷത്തിനു മുന്നോടിയായി ശിവഗിരിയിലെ ശാരദാമഠത്തിൽ പ്രത്യേക പ്രാർത്ഥനയും പൂജയും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രക്ഷിതാക്കളോടൊപ്പമെത്തുന്ന വിദ്യാർത്ഥികളുടെ തിരക്കാണ് ശിവഗിരിയിൽ കുറെ ദിവസങ്ങളായി. വിദ്യാദേവതയായ ശാരദാംബയുടെ സന്നിധിയിൽ നിന്നും പ്രാർത്ഥനയോടെ പൂജിച്ചുവാങ്ങിയ പേനകളുമായാണ് വിദ്യാർത്ഥികൾ മടങ്ങുന്നത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി സുരേശ്വരാനന്ദ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ ക്ലാസുകൾ നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |