SignIn
Kerala Kaumudi Online
Monday, 22 July 2019 12.26 AM IST

പതിനഞ്ചുകാരിക്ക് അശ്ലീല ചിത്രങ്ങൾ അയച്ചുകൊടുത്ത് പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസാ അദ്ധ്യാപകന് 10 വർഷം തടവ്

madrasa-teacher

വിർജീനിയ: പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിക്ക് അശ്ലീല ചിത്രങ്ങൾ അയച്ചുകൊടുക്കുകയും ദൃശ്യങ്ങളിലുള്ള രീതിയിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇസ്‌ലാമിക് സ്‌കൂൾ അദ്ധ്യാപകന് 10 വർഷം തടവ്. അസാധാരണമായ സംഭവമെന്ന് വിശേഷിപ്പിച്ചാണ് അമേരിക്കയിലെ വിർജീനിയൻ സ്വദേശിയായ സെയ്തു സുലൈമാൻ കോകായിയെ അലക്‌സാണ്ട്രിയയിലെ ഫെഡറൽ കോടതി ശിക്ഷിച്ചത്. സാധാരണ ഇത്തരം കേസുകൾക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിക്കുന്നത്. എന്നാൽ ജീവപര്യന്തം ശിക്ഷവിധിക്കാൻ തക്ക കുറ്റം പ്രതി ചെയ്‌തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

മേരിലാൻഡ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന സുലൈമാൻ വാഷിംഗ്‌ടണിലെ ഒരു മുസ്‌ലിം പള്ളിയിൽ ഖുറാൻ ക്ലാസുകളും എടുക്കാറുണ്ടായിരുന്നു. പെൺകുട്ടിക്കും തന്റെ സുഹൃത്തുക്കൾക്കും തീവ്രവാദ ആശയങ്ങൾ നിറഞ്ഞതും അശ്ലീലയുടെ അതിപ്രസരണമുള്ളതുമായ നിരവധി വീഡിയോകളും ചിത്രങ്ങളും ഇയാൾ അയച്ചിരുന്നുവെന്ന് കോടതിയിൽ പ്രോസിക്യൂഷൻ ആരോപിച്ചു. പ്രതിക്ക് 25 വർഷം തടവ് ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ഇത് അംഗീകരിക്കാതിരുന്ന കോടതി സുലൈമാനെ 10 വർഷത്തെ തടവിന് വിധിക്കുകയായിരുന്നു. കോടതിയിൽ വൈകാരികമായാണ് സുലൈമാൻ പ്രതികരിച്ചത്. എല്ലാവരോടും താൻ മാപ്പ് പറയുന്നതായും ഇനി ഇത്തരം തെറ്റ് തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും ഇയാൾ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, MADRASA TEACHER, VIRGINIA COURT
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.