മുണ്ടക്കയം: ഐ.എൻ.ടി.യു.സി ജനറൽ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ 200- ഓളം കുട്ടികൾക്ക് രണ്ടാം ഘട്ട പഠനോപകരണ വിതരണം പുലിക്കുന്ന് സാംസ്ക്കാരിക നിലയത്തിൽ നടന്നു. ഐ.എൻ.ടി.യു.സി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ടി.ടി സാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പത്തനംതിട്ട എം.പി ആന്റോ ആന്റണി വിതരണോദ്ഘാടനം നിർവഹിച്ചു. 14-ആം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ ആയുധവും, മെഡിക്കൽ കിറ്റും മേറ്റിന് ചടങ്ങിൽ കൈമാറി. ഡി.സി.സി സെക്രട്ടറിമാർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |