ന്യൂഡൽഹി: ബാഡ്മിന്റൺ പുരുഷ ഡബിൾസ് റാങ്കിംഗിൽ കരിയറിലെ മികച്ച റാങ്ക് സ്വന്തമാക്കി ഇന്ത്യയുടെ സാത്വിക് സായ്രാജ് റാൻകി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. ബി.ഡബ്ല്യു.എഫ് പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം സാത്വിക്-ചിരാഗ് സഖ്യം നാലാം റാങ്കിലെത്തി. 74651 റാങ്കിംഗ് പോയിന്റാണ് ഇരുവരും നേടിയത്. കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവായ സാത്വിക്-ചിരാഗ് സഖ്യം കഴിഞ്ഞ വർഷം നടന്ന ഫ്രഞ്ച് ഓപ്പൺ സൂപ്പർ 750 കിരീടവും ഈ വർഷം നടന്ന സ്വിസ് ഓപ്പൺ കിരീടവും സ്വന്തമാക്കിയിരുന്നു.
പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്.പ്രണോയ് എട്ടാം റാങ്കിലെത്തി. മലേഷ്യ മാസ്റ്റേഴ്സ് കിരീടം നേടിയതിനുപിന്നാലെയാണ് പ്രണോയ് എട്ടാം സ്ഥാനത്തേക്കുയർന്നത്. കിഡംബി ശ്രീകാന്ത് 20-ാം റാങ്കിലെത്തി. എന്നാൽ മലേഷ്യ മാസ്റ്റേഴ്സിൽ തോൽവി വഴങ്ങിയ ലക്ഷ്യ സെൻ 23-ാം റാങ്കിലേക്ക് വീണു. വനിതാ റാങ്കിംഗിൽ പി.വി.സിന്ധു 13-ാം സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |