തിരുവനന്തപുരം: ജി.എസ്.ടി ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധമായ കട പരിശോധനയ്ക്കെതിരെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ ) സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. ധർണ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥരുടെ അനാവശ്യമായ റെയ്ഡ് പ്രതിരോധിക്കുവാൻ സ്വർണ വ്യാപാരികളോടൊപ്പം കേരളത്തിലെ വ്യാപാര സമൂഹം മുഴുവൻ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ബി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ,സംസ്ഥാന ട്രഷറർ എസ്.അബ്ദുൽ നാസർ,കേരള വ്യാപാരി വ്യവസായ സമിതിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് പാപ്പച്ചൻ,എ.കെ.ജി എസ്.എം.എ വർക്കിംഗ് പ്രസിഡന്റ് റോയ് പാലത്തറ,സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി.പ്രേമാനന്ദ്,രത്ന കലാരത്നാകരൻ,നവാസ് പുത്തൻവീട്,ഹാഷിം കോന്നി,വിൽസൺ,സംസ്ഥാന സെക്രട്ടറിമാരായ അസീസ് കണ്ണൂർ,അഹമ്മദ് പൂവിൽ,അബ്ദുൽ അസീസ് ഏർബാദ്,അരുൺ നായ്ക്,എൻ.വി.പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |