തിരുവനന്തപുരം: റഷ്യയുടെ ഓണററി കോൺസലും തിരുവനന്തപുരം റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി.നായർക്ക് റഷ്യൻ പ്രസിഡന്റിന്റെ ഉന്നത ബഹുമതിയായ ഓർഡർ ഒഫ് ഫ്രണ്ട്ഷിപ്പ്. റഷ്യയുടെ വിദേശകാര്യനയം നടപ്പിലാക്കുന്നതിലും ഇന്തോ-റഷ്യൻ ബന്ധത്തിന് നൽകിയ സംഭാവനയും കണക്കിലെടുത്താണ് ബഹുമതി നൽകുന്നതെന്ന് പ്രസിഡന്റിന്റെ ഡിക്രിയിൽ പറയുന്നു. പ്രസിഡന്റിന്റെ മെഡലുകൾക്കും മുകളിലാണ് ഓർഡർ ഒഫ് ഫ്രണ്ട്ഷിപ്പ്. 2000 മുതൽ തിരുവനന്തപുരത്തെ റഷ്യൻഹൗസ് ഡയറക്ടറാണ് രതീഷ് സി.നായർ. 2008ൽ റഷ്യ കോൺസുലേറ്റ് തുറന്നപ്പോൾ ഓണററി കോൺസുലായി നിയമിതനായി. റഷ്യൻ പ്രസിഡന്റിന്റെ പുഷ്കിൻ മെഡലും റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ രണ്ടും സാംസ്കാരിക മന്ത്രാലയത്തിന്റെ ഒന്നും ഉൾപ്പെടെ ആറ് മെഡലുകൾ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |