കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ സ്വകാര്യ ബസിൽ യുവതിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയും സ്വയംഭോഗം ചെയ്യുകയും ചെയ്തയാളെ പൊലീസ് പിടികൂടി. ചിറ്റാരിക്കൽ നല്ലോംപുഴ സ്വദേശി നിരപ്പിൽ ബിനുവിനെയാണ് ഇന്നുപുലർച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിനുശേഷം ഇയാൾ ഒളിവിലായിരുന്നു.
തളിപ്പറമ്പിലേക്ക് പോകാനായി ചെറുപുഴയിൽ നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ ഇരിക്കുകയായിരുന്ന യുവതിക്കാണ് ഇയാളിൽ നിന്ന് ദുരനുഭവമുണ്ടായത്.യുവതിയുടെ അടുത്തെത്തി ശ്രദ്ധയാകർഷിച്ചശേഷമാണ് ഇയാൾ നഗ്നതാ പ്രദശനം നടത്തിയത്. ഒപ്പം സ്വയംഭോഗവും ചെയ്തു. ഇതിന്റെ ദൃശ്യം യുവതി മൊബൈലിൽ പകർത്തുണ്ടെന്ന് മനസിലായെങ്കിലും ഒരുകൂസലും കൂടാതെ ഇയാൾ വീണ്ടും തന്റെ പ്രവൃത്തി തുടരുകയായിരുന്നു. ഒടുവിൽ ബസ് ജീവനക്കാർ എത്തിയതോടെ ഇറങ്ങി രക്ഷപ്പെടുകയും ചെയ്തു..
യുവതി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചെങ്കിലും മാസ്ക് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. കഴിഞ്ഞദിവസമാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |