മുംബയ്: ഐപിഎൽ വിജയത്തിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണി ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇടത് കാൽമുട്ടിനേറ്റ പരിക്കിന് താരം മുംബയിലെ കോകിലാ ബെൻ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. സീസൺ പൂർത്തിയായതിന് പിന്നാലെ മേയ് 31-നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ വിജയകരമാണെന്നും ധോണി പൂർണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും സിഎസ്കെയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
പരിക്ക് വകവെയ്ക്കാതെയായിരുന്നു ധോണി പതിനാറാം ഐപിഎൽ സീസണിൽ സിഎസ്കെയെ നയിച്ചത്. താരം ടീമിനായി ബാറ്റിംഗിനും ഇറങ്ങിയിരുന്നു. ഒന്നിലധികം പരിക്കുകൾ ധോണിക്കുണ്ടെന്നാണ് സൂചന. ഇതിലേറ്റവും വലുത് ഇടത്തേ കാൽമുട്ടിനേറ്റ പരിക്കാണ്. ഈ സീസണിൽ ആദ്യം ചെന്നൈ ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ളമിംഗ് ധോണിയുടെ ഈ പരിക്കിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. കാലിൽ സ്ട്രാപ്പും ഗാർഡും ധരിച്ചാണ് ധോണി കളിക്കാനിറങ്ങിയിരുന്നത്.
MS Dhoni is likely to be admitted in Kokilaben hospital next week due to multiple injuries that he is carrying including the major knee injury.
— DIPTI MSDIAN (@Diptiranjan_7) May 31, 2023
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |