ബെംഗളൂരു: കർണാടക മന്ത്രിസഭയിൽ വകുപ്പ് മാറ്റവുമായി സിദ്ധരാമയ്യ. ഐ.ടി വകുപ്പിന്റെ ചുമതല കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയ്ക്ക് നൽകി. നിലവിൽ ഗ്രാമീണ വികസനപഞ്ചായത്ത് രാജ് വകുപ്പ് മന്ത്രിയാണ് പ്രിയങ്ക്.
സിദ്ധരാമയ്യയുടെ മുൻ സർക്കാരിൽ ഇതേ വകുപ്പ് പ്രിയങ്ക് കൈകാര്യം ചെയ്തിരുന്നു. ഐ.ടി വകുപ്പ് കർണാടകയിൽ വളരെ നിർണായകമാണ്. ബെംഗളൂരു രാജ്യത്തിന്റെ ഐ.ടി തലസ്ഥാനമായിട്ടാണ് അറിയപ്പെടുന്നത്. കർണാടകയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഈ ബെംഗളൂരു നഗരം വളരെ നിർണായകമാണ്.
അതേസമയം സിദ്ധരാമയ്യയുടെ വിശ്വസ്തനായ എം.ബി പാട്ടീലിനും നിർണായക വകുപ്പുകൾ ലഭിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസന വകുപ്പിന്റെ ചുമതലയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഒപ്പം വൻകിടഇടത്തരം ബിസിനസ് വകുപ്പുകളുടെ ചുമതലയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മന്ത്രിസഭ പുനസംഘടന മുതൽ ഈ വകുപ്പുകൾ സിദ്ധരാമയ്യയുടെ കൈവശമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |