ഉദിയൻകുളങ്ങര: 11 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. പെരുങ്കടവിള മാറാക്കുഴി ആലുനിന്നവിള വീട്ടിൽ ശിവകുമാറാണ് (50) പിടിയിലായത്. പെരുങ്കടവിള തോട്ടവാരം - മേക്കോണം റോഡിലെ വീടിന്റെ അടുക്കള മുറിയിൽ നിന്നും, സ്കൂട്ടറിൽ നിന്നുമായാണ് 11 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തത്. ഇയാളിൽ നിന്ന് സ്കൂട്ടർ, മൊബൈൽ ഫോൺ, മദ്യം വിറ്റവകയിൽ ലഭിച്ച പണം എന്നിവയും കണ്ടെത്തി. ഇയാൾ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കാണ് കൂടുതലായും മദ്യവും മറ്റു ലഹരി വസ്തുക്കളും വില്പന നടത്തുന്നതെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.എ. വിനോജിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫീസർ ബി.വിജയകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജിത, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്.ആർ.എസ്, നിഷാന്ത്. എ.എസ് എന്നിവരടങ്ങിയ സംഘമാണ് മദ്യം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |