SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.30 PM IST

അദ്ധ്യാപക സ്ഥാനക്കയറ്റം: യോഗം ഈ ആഴ്ച

തിരുവനന്തപുരം: അദ്ധ്യാപകരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ഈയാഴ്ച വകുപ്പുതല യോഗം ചേരുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അദ്ധ്യാപകരുടെ കുറവ് താത്കാലികക്കാരെ നിയമിച്ച് പരിഹരിക്കും.

1500 കോടി രൂപ ചെലവിൽ 1300 സ്‌കൂളുകൾക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കി. 45,000 ക്ലാസ് മുറികൾ സാങ്കേതികവിദ്യാ സൗഹൃദമാക്കി. മുഴുവൻ പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിലും കംപ്യൂട്ടർ ലാബ് ഒരുക്കി. ഭാഷ, ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിൽ പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്കായി പ്രത്യേക പദ്ധതി നടപ്പിലാക്കി. പാഠ്യപദ്ധതി നിശ്ചയിച്ചിട്ടുള്ള കാര്യങ്ങൾ കുട്ടികൾ നേടിയെന്ന് അദ്ധ്യാപകർ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TACHERS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.