കാട്ടാക്കട:കക്കൂസ് മാലിന്യം ജലസ്രോതസുകളിൽ ഒഴുക്കിയ ആളെ പിടികൂടി.കാട്ടാക്കട എട്ടുരുത്തി വളവിൽ തോട്ടിലാണ് ടാങ്കരിൽ എത്തിച്ച കക്കൂസ് മാലിന്യം ഒഴുക്കിയത്.ഇക്കഴിഞ്ഞ 29 നായിരുന്നു സംഭവം.ചേർത്തല കെ ആർ പുരം ഇരവി മംഗലത്ത് വിള വീട്ടിൽ അംബേദ്ക്കറിനെയാണ്(38) കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.നിരന്തരമായി ജനവാസ മേഖലയിൽ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ആണ് ഇവർ കക്കൂസ് മാലിന്യം രാത്രികാലങ്ങളിൽ എത്തി നിക്ഷേപിക്കുന്നത്.കഴിഞ്ഞ ദിവസം പാലോട് വനാതിർത്തിയിൽ ഇത്തരത്തിൽ കക്കൂസ് മാലിന്യ നിക്ഷേപം നടത്തിയതിനു ഇയാളുടെ വാഹനം ഉൾപ്പടെ വനം വകുപ്പ് പിടികൂടിയിരുന്നു.പഞ്ചായത്ത് ആക്റ്റ് അനിസാരിച്ച് കൂടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |