SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.16 AM IST

ജനാധിപത്യവും പീരിയോ‌ഡിക് ടേബിളും 10ാം ക്ലാസിന് പുറത്ത്

students

ന്യൂഡൽഹി: പത്താം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്‌തകത്തിൽ നിന്ന് 'ജനാധിപത്യവും​ അത് നേരിടുന്ന വെല്ലുവിളികളും' അടക്കം മൂന്ന് അദ്ധ്യായങ്ങൾ എൻ.സി.ഇ.ആർ.ടി ഒഴിവാക്കി. സയൻസ് പാഠപുസ്‌തകത്തിലെ പിരീയോഡിക് ക്ലാസിഫിക്കേഷൻ ഓഫ് എലിമെന്റ്സ് അടക്കം മൂന്ന് അദ്ധ്യായങ്ങളും വേണ്ടെന്നു വച്ചു.

വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്‌ക്കാനെന്നാണ് എൻ.സി.ഇ.ആർ.ടി വിശദീകരണം. ഇവ പഠിക്കണമെങ്കിൽ 11, 12 ക്ലാസുകളിൽ ഉൾപ്പെടുത്താവുന്നതാണെന്നും എൻ.സി.ഇ.ആർ.ടി വ്യക്തമാക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പഠനഭാരം കുറയ്ക്കാനായി പത്താംക്ലാസ് പാഠപുസ്‌തകത്തിൽ നിന്ന് നേരത്തെ ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം ഒഴിവാക്കിയത് വിവാദമായിരുന്നു. ആറാം ക്ലാസിലെ ചരിത്ര പാഠപുസ്‌തകത്തിൽ നിന്ന് ഗാന്ധിയെയും ചർക്കയെയും പരാമർശിക്കുന്ന ഭാഗങ്ങളും ഒഴിവാക്കിയിരുന്നു. നടപടിക്ക് പിന്നിൽ സ്ഥാപിത അജൻഡയാണെന്ന ആരോപണമുണ്ട്.

 ജനാധി​പത്യം
ഒൗട്ട്

സോഷ്യൽ സയൻസി​ലെ ഡെമോക്രാറ്റിക് പൊളിറ്റിക്‌സ് - ഒന്ന് എന്ന പാഠപുസ്‌തകത്തിലെ മൂന്ന് അദ്ധ്യായങ്ങളാണ് ഒഴിവാക്കിയത്.

1. ജനാധിപത്യവും വെല്ലുവിളികളും

2. രാഷ്ട്രീയ പാർട്ടികൾ

3. പ്രധാനപ്പെട്ട പ്രക്ഷോഭങ്ങളും, മുന്നേറ്റങ്ങളും

 സയൻസിൽ പുറത്തായത്

1. പിരീയോഡിക് ക്ലാസിഫിക്കേഷൻ ഓഫ് എലിമെന്റ്സ്

2. ഊർജ്ജത്തിന്റെ ഉറവിടങ്ങൾ

3. പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര പരിപാലനം

റിച്ചാർഡിന്റെ വിമർശനം

ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം എൻ.സി.ഇ.ആർ.ടി വെട്ടിയതിനെ ബ്രിട്ടീഷ് ബയോളജിസ്റ്റ് റിച്ചാർഡ് ഡോകിൻസ് വിമർശിച്ചിരുന്നു. ഇന്ത്യയുടെ മതേതര സ്വഭാവത്തോട് ദാരുണമായ അവഹേളനമാണ് നരേന്ദ്രമോദിയും ബി.ജെ.പിയും കാട്ടുന്നതെന്നായിരുന്നു ആരോപണം.

​ചി​ല​ ​പാ​ഠ​ഭാ​ഗ​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കി​യ​ത് ​ദേ​ശീ​യ​ ​വി​ദ്യാ​ഭ്യാ​സ​ ​ന​യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ്.​ ​പ​ഠ​ന​ഭാ​രം​ ​കു​റ​യ്‌​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​പ​ഠ​ന​ഫ​ല​ങ്ങ​ളു​ടെ​ ​അ​ട​ക്കം​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തീ​രു​മാ​നം.


-​എ​ൻ.​സി.​ഇ.​ആ​ർ.​ടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NCERT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.