SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.15 PM IST

83ാം വയസിൽ നാലാമതും അച്ഛനാകാനൊരുങ്ങി അൽ പച്ചിനോ, അഭിനന്ദനമറിയിച്ചവരിൽ 'ഐറിഷ് മാൻ' സഹതാരവും

alpachino

ലോസ്ആഞ്ചലസ് : 83ാം വയസിൽ അച്ഛനാകാനൊരുങ്ങുകയാണെന്ന വാർത്ത പങ്കുവെച്ച് വിഖ്യാത ഹോളിവുഡ് നടൻ അൽ പച്ചീനോ. പച്ചീനോയുടെ കാമുകി നൂർ അൽഫല്ലാ ( 29 )​ എട്ടു മാസം ഗർഭിണിയാണെന്ന് അദ്ദേഹത്തിന്റെ വക്താക്കൾ സ്ഥിരീകരിച്ചു. താരം തന്റെ നാലാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന വാർത്ത സിനിമാ ലോകം ഏറ്റെടുത്തുകഴിഞ്ഞു.

മൂന്ന് മക്കളാണ് അൽ പച്ചീനോയ്ക്കുള്ളത്. ആദ്യ കാമുകി ജാൻ ടാരന്റിൽ ജൂലി മേരി ( 33 )​ എന്ന മകളുണ്ട്. 2001ൽ നടി ബെവെർലി ഡിആഞ്ചലോയുമായുള്ള ബന്ധത്തിൽ ആന്റൺ ജെയിംസ്,​ ഒലിവിയ റോസ് എന്നീ ഇരട്ടക്കുട്ടികൾ പിറന്നു.ദ ഗോഡ്ഫാ‌ദർ,​ സ്കാർഫേസ്,​ സെന്റ് ഒഫ് എ വുമൺ,​ ദ ഐറിഷ് മാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിച്ച അൽ പച്ചീനോയെ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ചതും സ്വാധീനമുള്ളതുമായ നടൻമാരിൽ ഒരാളായാണ് കണക്കാക്കുന്നത്.

സിനിമ മേഖലയിൽ ജോലി ചെയ്യുന്ന കുവൈറ്റ് വംശജയായ നൂർ അൽഫല്ലാ ബില്ലി നൈറ്റ്, ലിറ്റിൽ ഡെത്ത്, ബ്രോസ നോസ്ട്ര എന്നീ ചിത്രങ്ങളുടെ നിർമ്മാതാവാണ്. ക്ളിന്റ് ഈസ്റ്റ് വുഡ്, മാക്ക് ജാഗ്ഗർ അടക്കമുള്ള 50 വയസിന് മുകളിലുള്ള പ്രഗത്ഭരുമായുള്ള ബന്ധം മൂലം ഇതിന് മുൻപും നൂർ അൽഫല്ല വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.

അതേസമയം അൽ പച്ചീനോയുടെ വിഖ്യാത സഹതാരമായ റോബർട്ട് ഡെനീറോ താരത്തിന് അഭിനന്ദനമറിയിച്ചു. റോബർട്ട് ഡെനീറോ 79-ാം വയസിൽ തന്റെ ഏഴാമത്തെ കുഞ്ഞിന്റെ പിതാവായി എന്നത് ഹോളിവുഡിന് പുറത്തും വലിയ വാർത്തയായിരുന്നു. പിന്നാലെയാണ് അൽ പച്ചിനോയും അടുത്ത കുഞ്ഞിനായി കാത്തിരിക്കുന്നുവെന്ന വാർത്ത പുറത്തു വന്നത്. അൽ പച്ചീനോയ്ക്ക് അതിപ്രശസ്തി നൽകിയ ഗോഡ്ഫാദർ സീരീസിലും, 2019-ൽ പുറത്തിറങ്ങിയ ദി ഐറിഷ് മാനിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROBERT, HOLLYWOOD, CINEMA, GODFATHER, IRISH MAN, TAXI, DRIVER, SCARFACE, DOG, DAY, AFTERNOON
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.