കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വർണ വില കുറഞ്ഞു. 22 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 5570 രൂപയിലും പവന് 120 രൂപ താഴ്ന്ന് 44,560 രൂപയിലുമെത്തി. 18 കാരറ്റ് സ്വണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 4620 രൂപ ആയിട്ടുണ്ട്. ഇന്നലെ വൈകീട്ട് അന്താരാഷ്ട്ര വില 1985 ഡോളറിലേക്ക് എത്തിയതിനാൽ ഇന്ന് സ്വർണവില കൂടാൻ സാധ്യതയുണ്ട്. കുറച്ച് ദിവസത്തെ ഇടിവിന് ശേഷം ബുധനാഴ്ച സ്വർണ വില ഉയർന്നിരുന്നു.
എന്നാൽ വെള്ളിവില ഇന്നലെ ഗ്രാമിന് ഒരു രൂപ വർദ്ധിച്ച് 78 രൂപയിലെത്തി. ഹാൾമാർക്ക്ഡ് വെള്ളിയുടെ വിലയിൽ ഇന്നലെ മാറ്റമുണ്ടായില്ല. ഗ്രാമിന് 103 രൂപയിലാണ് വ്യാപാരം നടന്നത്. ഡോളറിനെതിരേ ഇന്നലെ രൂപയുടെ മൂല്യം നേരിയ തോതിൽ ഉയർന്നിരുന്നു. 1 ഡോളറിന് 82.44 എന്ന നിലയിലാണ് ഇന്നലെ വിനിമയം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |