SignIn
Kerala Kaumudi Online
Friday, 29 March 2024 12.41 PM IST

വേനൽ മഴ ഞായറാഴ്ച വരെ തുടരും

p

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചവരെ വേനൽമഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഞായറാഴ്ചയോടെ കാലവർഷം സംസ്ഥാനത്തെത്തുമെന്നാണ് പ്രവചനം. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള എല്ലാ ജില്ലകളിലും കനത്തമഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ ഇടിമിന്നലും 40കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും വീശും.

അതേസമയം, തെക്ക് കിഴക്കൻ അറബിക്കടലിൽ ജൂൺ അഞ്ചോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമുണ്ട്. ഇത് രൂപപ്പെട്ടാൽ തുടർന്നുള്ള 48 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പ്. ഈ ന്യൂനമർദ്ദത്തിന്റെ സഞ്ചാരപാതയെ അടിസ്ഥനമാക്കിയാവും വരും ദിവസങ്ങളിൽ കേരളത്തിലെ മഴയുടെ സാദ്ധ്യത.

ചക്രവാതച്ചുഴിയുടെ സാഹചര്യത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.