SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.57 PM IST

വിനോദയാത്രാ സംഘം ടാക്സി ഡ്രൈവറെ മർദിച്ചു

k

പാലക്കാട്: നഗരത്തിലെ സ്വകാര്യ ഹോട്ടൽ ജീവനക്കാരുമായി കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ വാഹനത്തിന്റെ ഡ്രൈവർക്ക് യാത്രക്കാരുടെ ക്രൂരമർദനം. മലമ്പുഴ ശാസ്താ കോളനി സ്വദേശിയായ ഡ്രൈവർ കൃഷ്ണമൂർത്തിക്കാണ് മർദനമേറ്റത്. ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

മദ്യലഹരിയിലായിരുന്നു മർദനമെന്ന് ഡ്രൈവർ പൊലീസിന് മൊഴി നൽകി. ബുധനാഴ്ച അർദ്ധരാത്രി 12.30നാണ് സംഘം യാത്ര തിരിച്ചത്. തമിഴ്നാട്ടിലെ ഉദുമൽപേട്ടയിൽ വച്ച് കൃഷ്ണമൂർത്തി പാട്ടിന്റെ ശബ്ദം കുറച്ചു. മദ്യലഹരിയിലായിരുന്ന യാത്രക്കാർ ശബ്ദം കുറച്ചത് എന്തിനാണെന്ന് ചോദിച്ച് മർദിച്ചു. അവശനായ ഡ്രൈവർ കൊടൈക്കനാലിലേക്ക് പോകാൻ പറ്റില്ലെന്ന് പറഞ്ഞ് മടങ്ങാൻ തയ്യാറെടുത്തതോടെ സംഘം വീണ്ടും വാഹനത്തിൽ കയറി. കുറച്ചു ദൂരം ചെന്നപ്പോൾ വേറെ വാഹനത്തിൽ പോകാമെന്ന് പറഞ്ഞ് വണ്ടി നിറുത്തിച്ച് വീണ്ടും ക്രൂരമായി മർദിച്ചു. ഇവരിൽ നിന്ന് രക്ഷപ്പെട്ട കൃഷ്ണമൂർത്തി നാട്ടിലെത്തി വണ്ടിയിലുണ്ടായിരുന്ന ബാഗുകളും മറ്റും പൊലീസിൽ ഏൽപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, 1
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.