SignIn
Kerala Kaumudi Online
Friday, 26 April 2024 2.41 AM IST

ഒറ്റ ദിവസം കൊണ്ട് സ്വർണത്തിന് എന്താണ് സംഭവിച്ചത്? വിലയിലുണ്ടായിരിക്കുന്നത് വമ്പൻ മാറ്റം

gold

സംസ്ഥാനത്ത് വീണ്ടും സ്വർണ വില കുത്തനെ ഉയർന്നു. പവന് 240 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഇതോടെ ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 44,800 രൂപയായി. ഗ്രാമിന് 30 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 5,600 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.


ഇന്നലെ സ്വർണം പവന് 120 രൂപ കുറഞ്ഞിരുന്നു. പവന് 44,560 രൂപയിലും ഗ്രാമിന് 5570 രൂപയിലുമായിരുന്നു വ്യാഴാഴ്ച വ്യാപാരം നടന്നത്. മേയ് അഞ്ചിന് പവന് 45,760 രൂപയിലെത്തിയിരുന്നു. പവന് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. കഴിഞ്ഞാഴ്ച സ്വർണ വില കുത്തനെയിടിഞ്ഞിരുന്നു. എന്നാൽ നാളുകൾക്ക് ശേഷം മേയ് 31ന് വീണ്ടും വില വർദ്ധിച്ചു. അതേസമയം, ഇന്ന് വെള്ളി ഗ്രാമിന് ഒരു രൂപ കൂടി. 78 രൂപ 60 പൈസയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ജൂണിലെ സ്വർണവില

ജൂൺ 02₹44,800

ജൂൺ 01₹44,560

ഒരുഗ്രാം സ്വർണത്തിന്റെ വില

ജൂൺ 02₹ 5600

ജൂൺ 01₹ 5570

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, GOLDRATE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.