SignIn
Kerala Kaumudi Online
Saturday, 20 April 2024 1.01 AM IST

ഈ നക്ഷത്രക്കാർക്ക് അപ്രതീക്ഷിതമായി ധാരാളം ധനം വന്നുചേരാൻ സാദ്ധ്യത; ജോലിയിൽ ഉയർച്ചയ്‌ക്കും യോഗം

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ:samkhiyarathnam@gmail.com

2023 ജൂൺ 3 1198 ഇടവം 20. ശനിയാഴ്ച.

( പുലർന്ന് 6 മണി 15 മിനിറ്റ് 32 സെക്കന്റ് വരെ വിശാഖം നക്ഷത്രം ശേഷം അനിഴം നക്ഷത്രം )


അശ്വതി: മറ്റുള്ളവർക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവർത്തികൾ ചെയ്യേണ്ടിവരും, പരാശ്രയത്വം. കുടുംബാംഗങ്ങൾക്കിടയിലെ ഐകമത്യം കുറയുന്നത് വിഷമമുണ്ടാക്കും.

ഭരണി: കലഹം ഉണ്ടാകാതെ നോക്കണം, നല്ല ക്ഷമയോടെ കാര്യങ്ങൾ നോക്കിക്കാണണം. കലഹവാസന വർദ്ധിക്കും. പുതിയ കടം വാങ്ങി പഴയ കടം വീട്ടാനൊരുങ്ങും.

കാർത്തിക: കോപം നിയന്ത്രിക്കണം, യാത്ര കൊണ്ട് ഗുണം ലഭിക്കില്ല. ചികിത്സ വേണ്ടത്ര ഫലിക്കുന്നില്ലെന്ന തോന്നലുണ്ടാകും. ചലനോർജ്ജം കുറഞ്ഞേക്കും. മടിയുടെ പിടിയിലമർന്നതായി തോന്നും.

രോഹിണി: പ്രണയ കാര്യങ്ങളിൽ ദുഃഖം, കാര്യങ്ങൾ അനുകൂലമായി നടക്കാത്തതിനാൽ നിരാശാബോധം.വിവാഹകാര്യത്തിൽ പുരോഗതി ഉണ്ടാവില്ല. വിഷാദചിന്തകൾ മനസ്സിൽ കൂടുകൂട്ടാം.

മകയിരം: മാതൃഗുണം, അന്യദേശ യാത്രക്ക് അനുമതി ലഭിക്കും, ആരോഗ്യ നില തൃപ്തികരം. ജോലിക്കാര്യത്തിൽ നേരിയ പുരോഗതി വന്നേക്കും.

തിരുവാതിര: അന്യരെ സഹായിക്കാനുള്ള മനസ്സ് കാണിക്കും, വരുമാനത്തിൽ വർദ്ധനവ്, ആത്മവിശ്വാസം വർദ്ധിക്കും. അന്യനാട്ടിൽ പോകാനും വിജയിക്കാനുമാവും.

പുണർതം: എല്ലാവരും പ്രീതികരമായ രീതിയിൽ പെരുമാറും, വിവാഹ ആലോചനകൾ തീരുമാനത്തിൽ എത്തും. പ്രവർത്തനമേഖല നവീകരിക്കും.

പൂയം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം, ആരോഗ്യപരമായി നല്ല സമയം. അപ്രതീക്ഷിതമായി ധനം വന്നുചേരാനുള്ള യോഗമുണ്ട്. ഗുരുജനങ്ങളുടെ അനുഗ്രഹങ്ങൾ ഉണ്ടാകും.

ആയില്യം: വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നല്ലസമയം,വളരെക്കാലമായി കൊണ്ടുനടന്ന ആഗ്രഹങ്ങൾ സഫലമാകും. കുടുംബജീവിതത്തിൽ സമാധാനം പുലരും.

മകം: അബദ്ധങ്ങളിൽ ചാടുക തുടങ്ങിയവ സംഭവിക്കാം, ശ്രദ്ധാപൂർവ്വം ജോലി നിർവ്വഹിച്ചില്ലങ്കിൽ തൊഴിൽ നഷ്ടം സംഭവിക്കും. സ്വാർത്ഥചിന്തകളാൽ പരിഹസിക്കപ്പെടാം. ധനവരവിന് തടസ്സം നേരിട്ടെന്നും വന്നേക്കാം.

പൂരം: ബിസ്സിനസ്സിൽ നിന്നും മികച്ച നേടും, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും. ദൃഢ സൗഹൃദങ്ങൾ ഉണ്ടാവും. ആത്മവിശ്വാസം വർദ്ധിക്കും.

ഉത്രം: അംഗീകാരവും, യാത്രാഗുണം, താൽക്കാലിക ജോലി സ്ഥിരമാകും, പ്രശസ്‌തിയും വിജയവും. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാവും. ശത്രുവിൽ വിജയം ഭവിക്കും.

അത്തം: രോഗങ്ങൾ കൊണ്ടുള്ള ധനചിലവ്, ആഹാരം കഴിക്കാൻ സാധിക്കാത്ത രീതിയിൽ പ്രശ്നങ്ങൾ. സ്വത്തുതർക്കത്തിൽ തിരിച്ചടികൾ വരാം.

ചിത്തിര: ജോലിയിൽ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, കുടുംബത്തിൽ സമാധാനം.വ്യക്തിജീവിതത്തിൽ സ്ത്രീകൾ മൂലം സുഖവും സമാധാനവും, ദൈവീക ചിന്ത ഉടലെടുക്കും.

ചോതി: പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം,യാത്രയിൽ നേട്ടം. സജ്ജനങ്ങളുടെ സഹായ സഹകരണങ്ങൾ വലിയൊരു തണലായി അനുഭവപ്പെടും.

വിശാഖം: സഹോദരഗുണം. പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങൾക്ക് ശമനം. കർമ്മമേഖല വിപുലീകരിക്കും.

അനിഴം: വിദ്യാപരമായ മന്നേറ്റം. വിദേശാനുകൂല്യം, പ്രണയത്തിൽ അകപ്പെടാം, കാര്യങ്ങൾ തങ്ങൾക്കനുകൂലമാക്കും.പുതുവസ്ത്രാഭരണങ്ങൾ വാങ്ങും.

കേട്ട: ഉന്നതരിൽ നിന്നും വിഷമകരമായ സംസാരവും, പ്രവർത്തികളും നേരിടും, ധനചെലവ്,ദൂരയാത്രാക്ലേശം. ബന്ധുക്കളുടെ കുത്സിതകർമ്മങ്ങൾ മനപ്രയാസമുണ്ടാക്കും.

മൂലം: എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും. വിദ്യാഭ്യാസ രംഗത്തും നേട്ടം,കുടുംബത്തിൽ സമാധാനം. വിദ്യാർത്ഥികൾ വലിയ വിജയം നേടും.

പൂരാടം: കുടുംബ സുഖം. പുതിയ അവസരങ്ങൾ തൊഴിലിലും കലാരംഗത്ത് വിജയവും അംഗീകാരവും,യാത്രാഗുണം. മനോവിഷമങ്ങൾ കുറയും.

ഉത്രാടം: ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി, മാതാവിന് രോഗശാന്തി,സമ്മാനങ്ങൾ കിട്ടും. വിഘ്നങ്ങളെ മറികടന്ന് ലക്ഷ്യത്തിലെത്തും.

തിരുവോണം: പ്രയാസങ്ങൾ, കുടുംബകലഹം, മാറ്റം പ്രതീക്ഷിക്കാം, യാത്രകൊണ്ട് ഗുണം കിട്ടില്ല. ആരോഗ്യ കാര്യത്തിൽ പ്രത്യേകശ്രദ്ധവേണം.

അവിട്ടം: കുടുംബത്തിൽ കലഹം ഉണ്ടാകാം, എല്ലാ രംഗങ്ങളിൽ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പ്രണയം മന്ദതാളത്തിലാവും.

ചതയം: വിദ്യാഗുണം, പുതിയ അറിവുകൾ സമ്പാദിക്കും, ബിസിനസ്സിൽ നേട്ടം. തൊഴിൽ തേടുന്നവർക്ക് ചെറിയ വരുമാന മാർഗമെങ്കിലും തുറന്നുകിട്ടും.

പൂരുരുട്ടാതി: ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ഉന്നതരിൽ നിന്നും സഹായങ്ങൾ, ഉദേശസാഫല്ല്യം കിട്ടും. വിദേശയാത്ര നടത്താൻ സന്ദർഭം ഉണ്ടാകും.

ഉത്തൃട്ടാതി: ബാദ്ധ്യതകൾ തീർക്കും, കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ധനസ്ഥിതി മെച്ചപ്പെടും. അയൽബന്ധങ്ങൾ സമാധാന പരമായിരിക്കും.

രേവതി: ധനപരമായ കാര്യങ്ങളിൽ വിജയം, അഭിമാനകരമായ സംഗതികൾ സംഭവിക്കും. കലാകാരന്മാർക്ക് പാരിതോഷികം ലഭിക്കാം. ഗൃഹം മോടിപിടിപ്പിക്കാൻ വായ്പ നേടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTRO, TOMORROW
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.