തിരുവനന്തപുരം: മേയ് മാസത്തെ ശമ്പളം നൽകാൻ സർക്കാരിനോട് കെ.എസ്.ആർ.ടി.സി 90 കോടി രൂപയുടെ ധനസഹായം തേടി. പ്രതിമാസ ധനസഹായമായ 50 കോടി രൂപയും കുടിശ്ശികയായ 40 കോടിയുമാണ് ആവശ്യപ്പെട്ടത്. ആദ്യഗഡു ശമ്പളം പോലും നൽകാൻ കഴിയാത്ത അവസ്ഥയിലാണ്. കഴിഞ്ഞമാസത്തെ ശമ്പളവിതരണത്തിന് എടുത്ത ബാങ്ക് ഓവർഡ്രാഫ്റ്റായ 45 കോടി പൂർണ്ണമായും അടച്ച് തീർന്നിട്ടില്ല. സർക്കാർ സഹായം കിട്ടിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും.
സർക്കാരും തൊഴിലാളി സംഘടനകളും തമ്മിലുള്ള ധാരണപ്രകാരം എല്ലാമാസവും അഞ്ചിന് ശമ്പളം നൽകേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം ഇപ്പോൾ രണ്ടുഗഡുക്കളായാണ് ശമ്പളം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |