അലപ്പുഴ: 'ലിറ്റിൽ കൈറ്റ്‌സ്' ക്ലബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് 8ാം തീയതി വരെ അപേക്ഷിക്കാം. നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്‌കൂളിലേയും ക്ലബുകളിൽ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ 13ന് നടക്കും. സ്‌കൂളുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് പ്രഥമാദ്ധ്യാപകർക്കാണ് നൽകേണ്ടത്. അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐ.ടി പാഠപുസ്തകം, ഐ.ടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങളുണ്ടാകും. പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി 3,4,5 തീയതികളിൽ രാവിലെ 6.30 നും രാത്രി 8 നും പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |