തിരുവനന്തപുരം: ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിംഗ് മേഖലയിൽ തൊഴിൽ നേടാൻ തിരുവനന്തപുരം പട്ടം പൊട്ടക്കുഴി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജിയോമാക്സ് അക്കാഡമി ഫോർ ഷിപ്പിംഗ് വഴികാട്ടിയാവുന്നു. ഷിപ്പിംഗ് മേഖലയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള മനോജിന്റെയും ഐ.ടി പ്രൊഫഷണൽ ആയിരുന്ന രാജീവിന്റെയും ലോജിസ്റ്റിക്സ് രംഗത്തു നിന്നുള്ള വിനോജിന്റെയും പ്രയത്നഫലമായാണ് 2019ൽ ജിയോമാക്സ് അക്കാഡമി ആരംഭിച്ചത്. ആറ് മാസത്തെ ഡിപ്ലോമ കോഴ്സ് ആണ് അക്കാഡമി നൽകുന്നത്. പ്രായോഗിക പരിശീലനത്തിലൂന്നിയുള്ള പഠനരീതികൾക്കാണ് കൂടുതൽ പ്രാധാന്യം.
പ്രഗത്ഭരായ അദ്ധ്യാപകർ ഓൺലൈൻ വഴിയും ഓഫ്ലൈൻ വഴിയും പഠിപ്പിക്കും. ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിംഗ്, പോർട്ട് മാനേജ്മെന്റ്, റീട്ടെയിൽ മാനേജ്മെന്റ് എന്നീ വിഷയങ്ങളിലാണ് ഡിപ്ലോമ പ്രോഗ്രാമുകൾ ഉള്ളത്. പോർട്ട് ഓപ്പറേഷൻസ്, ഇൻലാൻഡ് വാട്ടർ വേയ്സ്, കോസ്റ്റൽ ഷിപ്പിംഗ് മുതലായ വിഷയങ്ങൾ വളരെ എളുപ്പത്തിൽ വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കുന്നു. കൂടാതെ പത്താം ക്ലാസ് കഴിഞ്ഞവർക്ക് മൂന്ന് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സും ഉണ്ടായിരിക്കും.
ഭാഷാ പരിശീലനം, മോട്ടിവേഷൻ ക്ലാസുകൾ, ജോബ് പ്ലേസ്മെന്റിനായുള്ള സഹായം, ഇന്റേൺഷിപ്പ് എന്നിവയും ജിയോമാക്സ് നൽകുന്നുണ്ട്. ആറ് മാസത്തെ ഡിപ്ലോമ കോഴ്സിന് പ്ലസ്ടു വിദ്യാഭ്യാസം കഴിഞ്ഞിരിക്കണം. പ്രായമായവരും പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരും ജിയോമാക്സിലെ പഠിതാക്കളാണ്. ജി.സി.സി, യൂറോപ്പ് തുടങ്ങി വിദേശത്തും കൂടാതെ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ സ്വദേശത്തും അവസരങ്ങളുണ്ട്. കേന്ദ്ര സർക്കാർ പ്രമോട്ട് ചെയ്യുന്ന നാഷണൽ ഡെവലപ്മെന്റ് ഏജൻസി സർട്ടിഫിക്കേഷൻ, കേന്ദ്ര സംസ്ഥാന അംഗീകൃത സർട്ടിഫിക്കറ്റുകൾ എന്നിവയും ജിയോമാക്സിന്റെ പ്രത്യേകതയാണ്. കൂടുതൽ വിവരങ്ങൾക്ക് +91 471 2446899, +91 9447026899.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |