SignIn
Kerala Kaumudi Online
Thursday, 25 April 2024 7.06 AM IST

പിരിവ് വിവാദത്തിൽ ലോക കേരള സഭ

loka-kerala-sabha

തിരുവനന്തപുരം: അമേരിക്കയിലെ ലോക കേരളസഭയ്ക്കായി സംഘാടക സമിതി പ്രാദേശികമായി നടത്തുന്ന പണപ്പിരിവിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു.നോർക്ക മുൻകൈയെടുത്ത് നടത്തുന്ന ചടങ്ങിൽ മുഖ്യമന്ത്രി അടക്കമുള്ള വി.ഐ.പികൾക്കൊപ്പം ഇരിക്കാൻ 82 ലക്ഷം രൂപ ആവശ്യപ്പെട്ട് പിരിവ് നടത്തുന്നതിലെ അനൗചിത്യവും, പരിഹാസ്യതയും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ കടന്നാക്രമണം. അതേസമയം, വിവാദങ്ങളെ അവഗണിക്കാനാണ് സർക്കാരന്റെ ശ്രമം.

സമ്മേളനം നടത്താനുള്ള പണപ്പിരിവ് പ്രാദേശികമായി നടത്തുന്നത് അമേരിക്കയിലെ രീതിയാണെന്നാണ് നോർക്കയുടെയും സർക്കാരിന്റെയും നിലപാട്. ഇതിനായി ഇറക്കിയ കൂപ്പണുകൾ വിവാദമായ സ്ഥിതിക്ക്, പണപ്പിരിവ് സൂക്ഷ്മതയോടെ നത്താനും സാമ്പത്തിക സുതാര്യത ഉറപ്പാക്കാനും നോർക്ക അമേരിക്കയിലെ സംഘാടക സമിതിയോട് നിർദ്ദേശിച്ചതായറിയുന്നു. മുഖ്യമന്ത്രിയും സംഘവും പുറപ്പെടുന്നതിന് മുമ്പ് അവിടെയെത്തുന്ന ലോക കേരളസഭ സെക്രട്ടേറിയറ്റ് ഡയറക്ടർ കെ. വാസുകി

സംഘാടക സമിതിയുടെ ഒരുക്കങ്ങൾ നിരീക്ഷിക്കും. ആക്ഷേപങ്ങളൊഴിവാക്കാനുള്ള മുൻകരുതലുകൾ ഉറപ്പാക്കും. സംസ്ഥാന ഖജനാവിൽ നിന്ന് പണച്ചെലവില്ലാത്ത പരിപാടിയെച്ചൊല്ലി വിവാദം അനാവശ്യമാണെന്നാണ് സർക്കാരിന്റെയും സി.പി.എമ്മിന്റെയും വാദം. പ്രതിപക്ഷം അനാവശ്യ വിവാദമുയർത്തി പ്രവാസികളെ അപമാനിക്കുകയാണെന്ന് സി.പി.എം ആരോപിക്കുന്നു.

സമ്മേളന നടത്തിപ്പിൽ സുതാര്യത ഉറപ്പ് വരുത്തുമെന്നും സാമ്പത്തിക ഉറവിടം ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമെന്നും ഇന്നലെ അമേരിക്കയിലെ സംഘാടകസമിതി കേരളത്തിൽ നിന്നുള്ള ദൃശ്യമാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഭാരിച്ച ചെലവാണ് സമ്മേളനത്തിന് പ്രതീക്ഷിക്കുന്നതെന്നും, കേരള സർക്കാരിൽ നിന്ന് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും സംഘാടകസമിതി ഭാരവാഹിയായ കെ.ജി. മന്മഥൻ നായർ പറഞ്ഞു.

 ചെലവ് അഞ്ചരക്കോടി

ജൂൺ 9 മുതൽ 11 വരെ ന്യൂയോർക്കിൽ നടക്കുന്ന സമ്മേളനത്തിന് അഞ്ചര കോടിയോളമാണ് ചെലവ് കണക്കാക്കുന്നത്. ടൈം സ്ക്വയറിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി രണ്ട് മണിക്കൂർ സംസാരിക്കും. ഇതിന് മാത്രം രണ്ട് കോടിയോളം രൂപയുടെ ചെലവ് സംഘാടകർ പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രി കെ.എൻ. ബാലഗോപാൽ, സ്‌പീക്കർ എ.എൻ. ഷംസീർ എന്നിവരുമുണ്ട്. നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത് കൊളശ്ശേരി എന്നിവർ ഒമ്പത് ദിവസം അവിടെയുണ്ടാകും. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യാത്രാച്ചെലവ് വഹിക്കുന്നത് സർക്കാരാണ്.

 പി​ണ​റാ​യി​ ​പ്രാ​ഞ്ചി​യേ​ട്ട​നെ​ന്ന് ​കെ.​സു​ധാ​ക​രൻ

ആ​ഡം​ബ​ര​ത്തി​ന്റെ​യും​ ​പൊ​ങ്ങ​ച്ച​ത്തി​ന്റെ​യും​ ​പ്ര​തീ​ക​മാ​യ​ ​പ്രാ​ഞ്ചി​യേ​ട്ട​നെ​പ്പോ​ലെ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​മാ​റി​യെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ.​ ​അ​തി​നാ​ലാ​ണ് ​അ​മേ​രി​ക്ക​യി​ൽ​ ​അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മി​രി​ക്കാ​ൻ​ ​ര​ണ്ടു​ ​കോ​ടി​യി​ല​ധി​കം​ ​രൂ​പ​ ​ഈ​ടാ​ക്കു​ന്ന​ത്.​ ​കേ​ര​ള​ത്തി​ലെ​ ​ഒ​രു​ ​മു​ഖ്യ​മ​ന്ത്രി​യും​ ​ഇ​ങ്ങ​നെ​യൊ​രു​ ​സാ​ഹ​ച​ര്യം​ ​അ​നു​വ​ദി​ച്ചി​ട്ടി​ല്ല.​ ​മു​ൻ​മു​ഖ്യ​മ​ന്ത്രി​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​യു​ടെ​ ​മ​ടി​യി​ൽ​വ​രെ​ ​സാ​ധാ​ര​ക്കാ​രാ​യ​ ​ആ​ളു​ക​ൾ​ ​ക​യ​റി​യി​രു​ന്ന​ ​ച​രി​ത്ര​മാ​ണു​ള്ള​ത്.​ ​അ​ടി​സ്ഥാ​ന​വ​ർ​ഗ​ത്തി​ന്റെ​ ​നേ​താ​വെ​ന്ന് ​അ​വ​കാ​ശ​പ്പെ​ടു​ന്ന​ ​പി​ണ​റാ​യി​ ,​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​യെ​ ​ക​ണ്ടു​പ​ഠി​ക്ക​ണം.
പ്ര​വാ​സി​ക​ളോ​ട് ​അ​ങ്ങേ​യ​റ്റം​ ​ആ​ദ​ര​വു​ള്ള​ ​പ്ര​സ്ഥാ​ന​മാ​ണ് ​കോ​ൺ​ഗ്ര​സ്.​ ​എ​ന്നാ​ൽ,​ ​പ്ര​വാ​സി​ക​ളി​ലെ​ ​ഏ​താ​നും​ ​സ​മ്പ​ന്ന​ന്മാ​ർ​ ​പി​ണ​റാ​യി​ ​ഭ​ക്തി​മൂ​ത്ത് ​കാ​ട്ടി​ക്കൂ​ട്ടു​ന്ന​ ​പേ​ക്കൂ​ത്ത​ക​ളോ​ടാ​ണ് ​എ​തി​ർ​പ്പു​ള്ള​ത്.

 പ​ണ​പ്പി​രി​വ് ആ​ദ്യ​മാ​യ​ല്ലെ​ന്ന് ​എ.​കെ.​ബാ​ലൻ

അ​മേ​രി​ക്ക​യി​ലെ​ ​ലോ​ക​ ​കേ​ര​ള​സ​ഭ​യ്ക്ക് ​അ​വി​ടെ​ ​കൂ​പ്പ​ൺ​ ​വ​ച്ച് ​പ​ണം​ ​പി​രി​ക്കു​ന്ന​ത് ​ദു​ബാ​യി​ലും​ ​ല​ണ്ട​നി​ലും​ ​നേ​ര​ത്തേ​ ​ചെ​യ്ത​തി​ന് ​സ​മാ​ന​മാ​ണെ​ന്ന് ​സി.​പി.​എം​ ​കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം​ ​എ.​കെ.​ ​ബാ​ല​ൻ പ​റ​ഞ്ഞു. പ​ണം​ ​പി​രി​ക്കു​ന്ന​ത് ​മ​ന്ത്രി​യ​ല്ല​ല്ലോ.​ ​സ്പോ​ൺ​സ​റ​ല്ലേ.​ ​അ​ത് ​ദു​രു​പ​യോ​ഗം​ ​ന​ട​ത്തു​മോ​യെ​ന്ന​താ​ണ് ​പ്ര​ശ്നം.​ ​അ​തി​ന് ​ഓ​ഡി​റ്റിം​ഗു​ണ്ടാ​കു​മെ​ന്ന് ​നോ​ർ​ക്ക​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​പി​ന്നെ​യെ​ന്തി​നാ​ണ് ​പ്ര​വാ​സി​ക​ളെ​ ​സം​ശ​യി​ക്കു​ന്ന​ത്?​ ​കേ​ര​ള​ത്തി​ലെ​ത്ര​ ​പ​രി​പാ​ടി​ക​ൾ​ക്ക് ​സ്പോ​ൺ​സ​ർ​മാ​രെ​ ​വ​ച്ച് ​പ​ണം​ ​പി​രി​ക്കു​ന്നു​ണ്ട്?
ഇ​വി​ടു​ന്ന് ​പ​ണ​മെ​ടു​ക്കാ​നും​ ​പ​റ്റി​ല്ല,​ ​അ​വി​ടു​ന്നു​ള്ള​വ​രു​ടെ​ ​പ​ണം​ ​ഉ​പ​യോ​ഗി​ക്കാ​നും​ ​പാ​ടി​ല്ല.​ ​ഇ​തി​നെ​യാ​ണ് ​പ​റ​യു​ന്ന​ത് ​പു​ല്ലൂ​ട്ടി​യി​ൽ​ ​കി​ട​ക്കു​ന്ന​ ​പ​ട്ടി​യെ​ന്ന്.​ ​അ​ത് ​പു​ല്ലൊ​ട്ട് ​തി​ന്നു​ക​യു​മി​ല്ല,​ ​തി​ന്നാ​നാ​രെ​യും​ ​അ​നു​വ​ദി​ക്കു​ക​യു​മി​ല്ല.
ഭ​ക്ഷ​ണം,​ ​താ​മ​സം,​ ​യാ​ത്ര​ ​എ​ന്നീ​ ​സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​നാ​ണ് ​സ്പോ​ൺ​സ​ർ​മാ​ർ​ ​പ​ണം​ ​ഈ​ടാ​ക്കു​ന്ന​ത്.​ ​എ​ന്നി​ട്ടി​പ്പോ​ൾ​ ​പ​റ​യു​ന്നു,​ 82​ല​ക്ഷം​ ​കൊ​ടു​ത്താ​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​കൂ​ടെ​യി​രി​ക്കാ​മെ​ന്ന്.​ ​ഇ​തു​പോ​ലു​ള്ള​ ​ശു​ദ്ധ​ ​അ​സം​ബ​ന്ധം​ ​ആ​രെ​ങ്കി​ലും​ ​പ​റ​യു​മോ​?​ ​കേ​ര​ള​ത്തി​ന്റെ​ ​ഖ​ജ​നാ​വി​ന് ​കേ​ന്ദ്രം​ ​ഒ​ന്നും​ ​ത​ന്നി​ട്ടി​ല്ല.​ ​കാ​ലി​യാ​യ​ ​ഖ​ജ​നാ​വു​ള്ള​ ​ഒ​രാ​ൾ​ ​അ​വി​ടെ​ ​പോ​യി​രു​ന്നാ​ൽ​ ​കൂ​ടെ​യി​രി​ക്കാ​ൻ​ ​ആ​രെ​ങ്കി​ലും​ 82​ല​ക്ഷം​ ​ചെ​ല​വാ​ക്കു​മോ?
എ​ൽ.​ഡി.​എ​ഫി​ന്റെ​യും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​യും​ ​ഇ​മേ​ജി​ന്റെ​ ​ഗ്രാ​ഫ് ​വ​ള​രെ​ ​ഉ​യ​ര​ത്തി​ലാ​ണ്.​ ​അ​ത് ​പ്ര​തി​പ​ക്ഷം​ ​വി​ചാ​രി​ച്ചാ​ൽ​ ​ഇ​ല്ലാ​താ​ക്കാ​നാ​വി​ല്ലെ​ന്നും​ ​ബാ​ല​ൻ​ ​പ​റ​ഞ്ഞു.

 എ​ന്ത് ​ഏ​ർ​പ്പാ​ടെ​ന്ന് ​ചെ​ന്നി​ത്തല

അ​മേ​രി​ക്ക​യി​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​കാ​ണ​ണ​മെ​ങ്കി​ൽ​ ​പ​ണം​ ​കൊ​ടു​ക്ക​ണ​മെ​ന്ന് ​പ​റ​യു​ന്ന​ത് ​എ​ന്ത് ​ഏ​ർ​പ്പാ​ടാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല.​ ​മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്ക​ണ​മെ​ങ്കി​ൽ​ ​പ​ണം​ ​കൊ​ടു​ക്ക​ണ​മെ​ന്ന് ​പ​റ​യു​ന്ന​ത് ​കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​താ​ണ്.​ ​പൂ​ച്ച​ ​പാ​ൽ​ ​കു​ടി​ക്കു​ന്ന​ത് ​പോ​ലെ,​​​ ​ഒ​ന്നു​മ​റി​യാ​ത്ത​ത് ​പോ​ലെ​യാ​ണ് ​ത​ട്ടി​പ്പും​ ​വെ​ട്ടി​പ്പും​ ​ന​ട​ത്തു​ന്ന​ത്.​ ​അ​തി​ന്റെ​ ​പ്ര​തി​ഷേ​ധ​മാ​ണ് ​എ.​കെ.​ ​ബാ​ല​നു​മു​ള്ള​ത്.​ ​അ​താ​ണ് ​അ​ങ്ങ​നെ​യു​ള്ള​ ​പ്ര​തി​ക​ര​ണം.

അ​മേ​രി​ക്ക​യി​ലെ​ ​ടൈം​ ​സ്ക്വ​യ​ർ​ ​ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ ​വ​ന്നി​രി​ക്കു​ന്ന​ ​സ്ഥ​ല​മാ​ണ്.​ ​അ​വി​ടെ​ ​സ​മ്മേ​ള​നം​ ​ന​ട​ത്തു​ന്നു​വെ​ന്ന് ​പ​റ​ഞ്ഞാ​ൽ​ ​ഒ​ന്നും​ ​മ​ന​സ്സി​ലാ​കു​ന്നി​ല്ല.​ ​സ​ർ​ക്കാ​രി​ന്റെ​ ​പ​ക്ക​ൽ​ ​പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ​ ​നാ​ട്ടു​കാ​രു​ടെ​ ​പ​ണം​ ​പി​രി​ച്ച് ​ഇ​ത് ​ന​ട​ത്തു​ന്ന​ത് ​കൊ​ണ്ടെ​ന്ത് ​പ്ര​യോ​ജ​നം.​ ​മു​ഖ്യ​മ​ന്ത്രി​ ​ഇ​തി​ൽ​ ​നി​ന്ന് ​പി​ന്മാ​റ​ണം.​ ​സ്പോ​ൺ​സ​ർ​ഷി​പ്പ് ​അ​വ​സാ​നി​പ്പി​ക്ക​ണം.​ ​മു​ഖ്യ​മ​ന്ത്രി​യ​റി​യാ​തെ​ ​ഇ​ത്ത​രം​ ​പി​രി​വു​ക​ൾ​ ​ന​ട​ക്കി​ല്ല.

ലോ​ക​ ​കേ​ര​ള​സ​ഭ​ ​കൊ​ണ്ട് ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ൾ​ക്കോ​ ​പ്ര​വാ​സി​ക​ൾ​ക്കോ​ ​ഒ​രു​ ​പ്ര​യോ​ജ​ന​വു​മു​ണ്ടാ​യി​ട്ടി​ല്ല.​ ​ഇ​തൊ​രു​ ​ധൂ​ർ​ത്തും​ ​വ​രേ​ണ്യ​വ​ർ​ഗ​ത്തി​നു​ള്ള​ ​ഏ​ർ​പ്പാ​ടു​മാ​ണെ​ന്ന് ​മ​ന​സ്സി​ലാ​യ​പ്പോ​ഴാ​ണ് ​‌​ഞ​ങ്ങ​ളി​ത് ​ബ​ഹി​ഷ്ക​രി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വി​ദേ​ശ​പ​ര്യ​ട​നം​ ​കൊ​ണ്ട് ​കേ​ര​ള​ത്തി​ന് ​എ​ന്ത് ​പ്ര​യോ​ജ​ന​മാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്.​ ​അ​മേ​രി​ക്ക​യി​ലെ​ ​ഇ​പ്പോ​ഴ​ത്തെ​ ​പി​രി​വ് ​ആ​ര് ​പ​റ​ഞ്ഞി​ട്ടാ​ണ്.

സ്പോ​ൺ​സ​ർ​ഷി​പ്പെ​ന്ന് ​പ​റ​യു​ന്ന​ത് ​ഓ​മ​ന​പ്പേ​രാ​ണ്.​ ​ബ​ക്ക​റ്റ് ​പി​രി​വ് ​ന​ട​ത്തി​ ​പ​രി​ച​യ​മു​ള്ള​വ​ർ​ ​അ​തി​ന്റെ​ ​റി​ഫൈ​ൻ​ഡ് ​രൂ​പ​മെ​ന്ന​ ​നി​ല​യി​ൽ​ ​ന​ട​ത്തു​ന്ന​ ​പി​രി​വി​നെ​യാ​ണ് ​സ്പോ​ൺ​സ​ർ​ഷി​പ്പെ​ന്ന് ​പ​റ​യു​ന്ന​ത്.​ ​ഇ​ങ്ങ​നെ​ ​പ​ണം​ ​പി​രി​ച്ച് ​ധൂ​ർ​ത്ത​ടി​ക്കാ​ൻ​ ​ആ​ര​നു​വാ​ദം​ ​കൊ​ടു​ത്തു.​ ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ​ ​സ്പീ​ക്ക​ർ​ ​സ്ഥാ​ന​ത്തി​രു​ന്ന് ​ധാ​രാ​ളം​ ​ധൂ​ർ​ത്ത് ​ന​ട​ത്തി​യ​യാ​ളാ​ണ്.​ ​നോ​ർ​ക്ക​ ​കി​ട്ടി​യ​പ്പോ​ൾ​ ​സ്പോ​ൺ​സ​ർ​ഷി​പ്പി​ന്റെ​ ​പേ​രി​ലും​ ​പി​രി​വ് ​തു​ട​ങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOKA KERALA SABHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.