തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തിലൂടെ ആദ്യദിവസം അപേക്ഷിച്ചത് 44,174 പേർ. തിരുവനന്തപുരം- 3828, കൊല്ലം- 4252, പത്തനംതിട്ട- 2096, ആലപ്പുഴ- 4167, കോട്ടയം- 2581, ഇടുക്കി- 1563, എറണാകുളം- 3421, തൃശൂർ- 3139, പാലക്കാട്- 5437, മലപ്പുറം- 4359, കോഴിക്കോട്- 2894, വയനാട്- 1311, കണ്ണൂർ- 2868, കാസർകോട്- 2258 എന്നിങ്ങനെയാണ് അപേക്ഷകൾ. ആദ്യഘട്ട പ്രവേശനം പൂർത്തിയാക്കി ജൂലായ് അഞ്ചിന് ക്ലാസ് തുടങ്ങും. ആഗസ്റ്റ് ഏഴിന് പ്രവേശനം അവസാനിപ്പിക്കുന്ന തരത്തിലാണ് അഡ്മിഷൻ നടപടികൾ.
ആകെ 4,23,315 സീറ്റുകളാണുള്ളത്. എന്നാൽ വിദ്യാർത്ഥികളുടെ എണ്ണത്തിനനുസരിച്ച് പാലക്കാട് മുതൽ കാസർകോട് വരെ ആറ് മലബാർ ജില്ലകളിൽ വേണ്ടത്ര സീറ്റുകളില്ല. മലപ്പുറത്താണ് സീറ്റ് ഏറ്റവും കുറവ്, 14,000.
മെറിറ്റ് ക്വാട്ട
അപേക്ഷ- 9 വരെ
ട്രയൽ അലോട്ട്മെന്റ്- 13ന്
ആദ്യ അലോട്ട്മെന്റ്- 19ന്
സപ്ളിമെന്ററി പ്രവേശനം: ജൂലായ് 10 മുതൽ ആഗസ്റ്റ് 4 വരെ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |