തിരുവനന്തപുരം: ആറ് വരെ കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവർഷം സംസ്ഥാനത്തെത്തുന്ന നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരള - കർണാടക തീരങ്ങളിൽ നാളെ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. നിലവിൽ കാലവർഷം മാലദ്വീപ്, കന്യാകുമാരി ഭാഗത്ത് പ്രവേശിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും. ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുന്നത് കേരളത്തെയും ബാധിക്കുമെന്നാണ് കാലാവസ്ഥ ഏജൻസികളുടെ വിലയിരുത്തൽ.
യെല്ലോ അലർട്ട്
ഇന്ന്: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി.
നാളെ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
തിങ്കൾ: പത്തനംതിട്ട, ഇടുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |