SignIn
Kerala Kaumudi Online
Friday, 19 April 2024 5.26 PM IST

'ഈ ദുരിതത്തിൽ നിന്നങ്ങ് കരകയറ്റൂ!' നഗര റോഡുകൾ കേഴുന്നു... പരിഹാരം തേടി മന്ത്രിമാർ യോഗം ചേരും

തിരുവനന്തപുരം: സ്കൂൾ തുറന്നിട്ടും മഴക്കാലം വന്നു ചേർന്നിട്ടും നഗരത്തിലെ റോ‌ഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞു തന്നെ. മിക്ക സ്കൂളുകളിലേക്കുള്ള വഴികളും നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ കുഴിച്ചിട്ടിരിക്കുകയാണ്. പ്രധാന റോഡുകളിലെ നിർമ്മാണങ്ങൾ പോലും ജൂണിനു മുമ്പ് പൂർത്തിയാക്കാൻ കരാറുകാർക്ക് കഴിയാതെ വന്നതോടെ പഴി മുഴുവൻ സർക്കാരിനായി. ഈ പ്രതിസന്ധിക്ക് പരിഹാരം തേടി 6ന് മന്ത്രിമാരായ വി.ശിവൻകുട്ടി,ആന്റണി രാജു, ജി.ആർ.അനിൽ എന്നിവരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേരും. കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) നഗരത്തിലെ 10 റോഡുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാത്തതുകാരണം ഈ റോ‌ഡുകളെ ഗതാഗതയോഗ്യമാക്കുന്നതിനായി ഊരാളുങ്കൽ സൊസൈറ്റിക്ക് 93 ലക്ഷം രൂപയുടെ ടെൻ‌ഡർ അനുവദിച്ചിരുന്നു. ഇതനുസരിച്ച് റോ‌ഡുകളുടെ കുഴിയടയ്ക്കൽ ഉൾപ്പെടെയുള്ള നിർമ്മാണം പുരോഗമിക്കുന്നുണ്ട്. അതേസമയം സ്മാർട്ട് സിറ്റി പ്രകാരം നിർമ്മാണം തുടങ്ങിയ മറ്റ് റോഡുകളുടെ അവസ്ഥയും ദയനീയമാണ്. പല റോഡുകളും കുഴിച്ചിട്ടിരിക്കുന്നതുകാരണം കാൽനടയാത്രപോലും സാദ്ധ്യമല്ല. ഒരു വർഷത്തിലേറെയായി നിർമ്മാണപ്രവർത്തനം തുടങ്ങി ഇപ്പോഴു വലിയ പുരോഗതിയൊന്നുമില്ലാത്ത റോഡുകളും കൂട്ടത്തിലുണ്ട്. റോഡുപണി സമയത്ത് പൂർത്തിയാക്കാത്തതിന് കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ വിമശനമാണ് ചീഫ് സെക്രട്ടറി കഴിഞ്ഞ മാസം നടന്ന അവലോകന യോഗത്തിൽ നടത്തിയത്.ജനം കൂടുതൽ ഉപയോഗിക്കുന്നതും നഗരഹൃദയ ഭാഗത്തുള്ളതുമായ 12 റോഡുകൾ സ്മാർട്ട് നിലവാരത്തിലേക്ക് ഉയർത്താൻ റോഡ് ഫണ്ട് ബോർഡിനെയാണ് ഏൽപ്പിച്ചത്.പണി ഇഴയുകയാണെന്ന കാരണം പറഞ്ഞ് ആദ്യ കരാറുകാരനെ മാറ്റിയ ശേഷം 6 തവണ ടെൻഡർ ചെയ്തിട്ടും കരാറുകാരെ കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്നാണ് ചീഫ് സെക്രട്ടറിയുടെ വിമർശനമുണ്ടായത്.സ്മാർട്ട് സിറ്റി ലിമിറ്റഡ് നേരിട്ട് നവീകരിക്കുന്ന പത്തു റോഡുകൾ കഴിഞ്ഞ മാസം 31ന് മുമ്പ് ഗതാഗതയോഗ്യമാക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയിരുന്നു.അതും സംഭവിച്ചില്ല. വഞ്ചിയൂർ ഗവ. സ്കൂൾ,സംസ്കൃത സർവകലാശാല കോളേജ് എന്നിവയ്ക്കു മുന്നിലുള്ള റോഡ് വെട്ടിപ്പൊളിച്ച് പണിഞ്ഞു തുടങ്ങിയിട്ട് രണ്ടു വർഷത്തോളമായി. ഇതുവരെ പൂർത്തിയായിട്ടില്ല.

അറ്റകുറ്റപ്പണി ആരംഭിച്ചത്

ജനറൽ ആശുപത്രി -വഞ്ചിയൂർ റോഡ്, വി.ജെ.ടി ഹാൾ- ഫ്ളൈ ഓവർ റോഡ്, സ്റ്റാച്യു- ജനറൽ ആശുപത്രി റോഡ്, സ്‌പെൻസർ ജംഗ്ഷൻ- വാൻറോ‌സ് റോഡ്, ഫോറസ്റ്റ് ഓഫീസ് - ബേക്കറി ജംഗ്ഷൻ റോഡ്, തൈക്കാട് ഹൗസ്- കീഴെ തമ്പാനൂർ റോഡ്, നോർക്ക- ഗാന്ധിഭവൻ റോഡ്, ഓവർബ്രിഡ്ജ്- ഉപ്പിടാംമൂട് റോഡ്, ആൽത്തറ- ചെന്തിട്ട റോഡ്, ചെന്തിട്ട- അട്ടക്കുളങ്ങര റോഡ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.