SignIn
Kerala Kaumudi Online
Friday, 19 April 2024 8.01 PM IST

എൻ.സി.ഇ.ആർ.ടിക്ക് ഹിഡൻ അജൻഡ: പി.എസ്.യു

തിരുവനന്തപുരം : സി.ബി.എസ്.ഇ പത്താം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് 'ജനാധിപത്യവും വൈവിദ്ധ്യവും ' എന്ന അധ്യായം ഒഴിവാക്കിയ എൻ.സി.ഇ.ആർ.ടി നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പി.എസ്.യു സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് അമീനും സെക്രട്ടറി യു. അനന്തകൃഷ്ണനും പ്രസ്താവിച്ചു.

ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുന്നതിന് പകരം സിലബസുകളിൽ മാറ്റം വരുത്തി ഭരണകക്ഷിയുടെ താല്പര്യത്തിന് കുട പിടിക്കാനാണ് എൻ.സി.ഇ.ആർ.ടി ശ്രമിക്കുന്നത്.

ആർ.എസ്.എസിന്റെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്ന മോദി സർക്കാരിന് വേണ്ടി എൻ.സി.ഇ.ആർടി ഹിഡൻ അജൻഡയുടെ ഭാഗമാകുന്നത് ഭാവിയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കും. ഇതിനെതിരെ വിദ്യാർത്ഥി സമൂഹം ശബ്ദമുയർത്തണമെന്നും പി.എസ്.യു ഭാരവാഹികൾ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.