തിരുവനന്തപുരം : അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന സംസ്ഥാന സഹകരണ കോൺഗ്രസ് ഡിസംബറിൽ തിരുവനന്തപുരത്ത് നടത്തും. ഇന്നലെ മന്ത്രി വി.എൻ.വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 2018ൽ കണ്ണൂരിലാണ് ഇതിന് മുമ്പ് സഹകരണ കോൺഗ്രസ് നടന്നത്. മൂന്ന് ദിവസത്തെ സമ്മേളനത്തിൽ ചർച്ചകളും, സെമിനാറുകളും, പ്രബന്ധാവതരണവും നടക്കും. വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ 3000 പ്രതിനിധികൾ പങ്കെടുക്കും.സഹകരണകോൺഗ്രസ് നടത്തിപ്പിക്കാനായി 30ന് വൈകുന്നേരം 3ന് സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ സ്വാഗത സംഘം രൂപീകരണയോഗം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |