SignIn
Kerala Kaumudi Online
Thursday, 25 April 2024 4.37 PM IST

കേരളത്തിൽ സ്കൂൾ തുറന്നപ്പോൾ തമിഴ് ലോബി തനിനിറം പുറത്തെടുത്തു, മലയാളിയുടെ വികാരമായ ഭക്ഷണത്തിന് വില റോക്കറ്റ് പോലെ കുതിക്കുന്നു

school

ശംഖുംമുഖം: ഇറച്ചിക്ക് പിന്നാലെ മുട്ട വിലയും സാധരണക്കാരന് ഇരുട്ടടിയാകുന്നു. നാല് രൂപയ്‌ക്ക് താഴെയുണ്ടായിരുന്ന കോഴിമുട്ടയ്‌ക്ക് ഇപ്പോൾ വില ആറ്. എട്ടു രൂപയുണ്ടായിരുന്ന താറാമുട്ടയ്‌ക്ക് 12 ഉം. അഞ്ച് രൂപയുടെ നാടൻ കോഴിമുട്ടയ്‌ക്ക് ഇപ്പോൾ വില 10.

സ്‌കൂൾ തുറന്നതോടെയാണ് മുട്ട വില ഉയർന്നത്. സ്‌കൂളുകളിൽ മുട്ട വിതരണം നൽകുന്നത് കാരണമുള്ള ക്ഷാമം കാരണമാണ് തമിഴ്നാട്ടിലെ മൊത്തവിതരണക്കാർ വില വർദ്ധിപ്പിക്കുന്നത്.

കോഴിയിറച്ചി കിലോയ്‌ക്ക് ഇന്നലെ 155 മുതൽ 160 രൂപ വരെയായിരുന്നു വില. നാടൻകോഴിക്ക് കിലോ 260 രൂപ വരെയുമുണ്ട്. തമിഴ്നാട്ടിൽ നിന്നാണ് കൂടുതലായി ഇറച്ചിക്കോഴിയെ എത്തിക്കുന്നത്. തമിഴ്നാട്ടിലെ ബ്രോയിലർ കോഡിനേഷൻ കമ്മിറ്റി കോഴി ഉത്‌പാദനം കുറയ്‌ക്കാൻ തീരുമാനിച്ചിരുന്നു. ട്രോളിംഗ് നിരോധനം കാരണം കേരളത്തിലേക്കുള്ള കോഴിക്ക് തമിഴ്നാട്ടിലെ കച്ചവടക്കാർ വില വർദ്ധിപ്പിക്കുകയാണെന്നും ആരോപണമുണ്ട്.

നാടൻ കോഴിക്ക് 260 രൂപ

 കോഴി മുട്ട- ആറ് രൂപ

 താറാവ് മുട്ട- 12 രൂപ

 നാടൻ കോഴി മുട്ട-10 രൂപ

 കോഴിയിറച്ചി (കിലോ): 155-160 രൂപ

 നാടൻ കോഴി- 260 രൂപ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EGG PRICE, HIKE, KERALA, SCHOOL OPENING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.