തിരുവനന്തപുരം: സിനിമാ സംവിധായകനും ബി ജെ പി സംസ്ഥാന സമിതിയംഗവുമായ രാജസേനൻ സി പി എമ്മിലേയ്ക്ക്. ബി ജെ പി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് നൽകുമെന്ന് രാജസേനൻ വ്യക്തമാക്കി. എ കെ ജി സെന്ററിൽ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ടതിനുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
രാഷ്‌ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും കടുത്ത അവഗണനയാണ് ബി ജെ പിയിൽ നിന്ന് നേരിട്ടതെന്ന് രാജസേനൻ പറഞ്ഞു. കലാരംഗത്ത് പ്രവർത്തിക്കാൻ പറ്റിയ ഏറ്റവും നല്ല പാർട്ടി സി പി എം ആണ്. മനസുകൊണ്ട് താനിപ്പോൾ സി പി എം ആണ്. ബി ജെ പി സംസ്ഥാന ഘടകത്തിൽ ഏറെ പോരായ്‌മകളുണ്ട്. അവഗണന ആവർത്തിക്കപ്പെട്ടതോടെയാണ് രാജിവയ്ക്കാൻ തീരുമാനിച്ചത്. ബി ജെ പി സംസ്ഥാന കമ്മിറ്റിയംഗത്വം ഇന്ന് തന്നെ രാജിവയ്ക്കുമെന്നും രാജസേനൻ വ്യക്തമാക്കി.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥിയായി രാജസേനൻ മത്സരിച്ചിരുന്നു. 20,294 വോട്ടുകളാണ് അന്ന് നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |