കലാഭവൻ ഷാജോണിനെ കേന്ദ്ര കഥാപാത്രമാക്കി സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സി.ഐ.ഡി രാമചന്ദ്രൻ റിട്ട. എസ്.ഐപൂർത്തിയായി. ബൈജു സന്തോഷ്, സുധീർ കരമന, പ്രേംകുമാർ, അനുമോൾ, അസീസ് നെടുമങ്ങാട്, ബാദുഷ, പൗളി വത്സൻ, ലഷ്മി ദേവൻ, ആനന്ദ് മഹാദേവൻ, ഗീതി സംഗീത, അരുൺ പുനലൂർ, കല്യാൺ ഖാന തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തിരക്കഥ സനൂപ് സത്യൻ, അനീഷ് വി.ശിവദാസ്.എ.ഡി.1877 സെൻസ് ലോഞ്ച് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷിജു മിസ്പ, ബിനിൽ തോമസ്, സനൂപ് സത്യൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
കൊള്ള 9ന്
രജിഷ വിജയൻ, പ്രിയ വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന കൊളള ജൂൺ 9ന് തിയേറ്ററിൽ. വിനയ് ഫോർട്ട്, അലൻസിയർ, ഷെബിൻ ബൻസൺ, പ്രേം പ്രകാശ്, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി, വിനോദ് പറവൂർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കഥ ബോബി - സഞ്ജയ്. തിരക്കഥ ജാസിം ജലാൽ - നെൽസൺ ജോസഫ്. ഛായാഗ്രഹണം - രാജ് വേൽ മോഹൻ. രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.രജീഷ് ആണ് നിർമ്മാണം.വിതരണം അയ്യപ്പൻ മൂവീസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |