SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.47 PM IST

ഇനി കേടായ ഉത്‌പന്നങ്ങൾ ആമസോണിൽ ഉണ്ടാവില്ല, ധൈര്യമായി ഓ‌ർഡർ ചെയ്‌തോളൂ; പരിശോധിക്കാൻ എ ഐ എത്തി

amazon

മിക്കവാറും പേരും ഷോപ്പിംഗിനായി ഓൺലൈൻ സെറ്റുകളെ ആശ്രയിക്കുന്ന കാലത്താണ് നാമുള്ളത്. സമയലാഭവും പണലാഭവുമാണ് കൂടുതൽ പേരും ഓൺലൈൻ പർച്ചേസിംഗിലേയ്ക്ക് തിരിയാൻ കാരണം. എന്നാൽ ഇവയ്ക്ക് ഗുണങ്ങൾക്ക് പുറമേ ദോഷങ്ങളുമുണ്ട്. അതിലൊന്നാണ് ഓർഡർ ചെയ്ത് കേടായ ഉത്‌പന്നങ്ങൾ ലഭിക്കുന്നത്. എന്നാൽ ഇതിനൊരു പരിഹാരം ഉണ്ടാക്കുകയാണ് ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് മുൻനിരയിലുള്ള കമ്പനിയായ ആമസോൺ.

ഓ‌‌ർഡർ ലഭിക്കുന്ന സാധനങ്ങൾ കയറ്റി അയക്കുന്നതിനുമുൻപ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ ഐ) സഹായത്തോടെ പരിശോധിക്കും. ഉത്‌പന്നങ്ങൾ കേടായിട്ടുണ്ടോയെന്ന് പരിശോധിച്ചതിനുശേഷമേ കയറ്റി അയക്കൂ. സാധനങ്ങൾ പാക്ക് ചെയ്യുന്നതും ഇതിലൂടെ എളുപ്പത്തിലാവും. ആമസോണിന്റെ വെയർഹൗസുകളിൽ കൂടുതൽ ഓട്ടോമേഷൻ ലഭ്യമാക്കുന്നതിനുള്ള ഒരു ചുവടുവെപ്പ് കൂടിയാണിത്.

നിലവിൽ വെയർഹൗസുകളിലെ ജീവനക്കാരാണ് ഉത്‌പന്നങ്ങളുടെ പരിശോധന നടത്തുന്നത്. ചെറിയ കേടുപാടുകൾ ഇങ്ങനെ ചെയ്യുമ്പോൾ പലപ്പോഴും കണ്ടെത്താൻ സാധിക്കാറില്ല. ഇത് പരിഹരിക്കുന്നതിനായാണ് എ ഐ ഉപയോഗിക്കുന്നത്. ആമസോണിന്റെ രണ്ട് വെയർഹൗസുകളിൽ ഇപ്പോൾ തന്നെ എ ഐ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. നോർത്ത് അമേരിക്കയിലെയും യൂറോപ്പിലെയും പത്ത് സ്ഥലങ്ങളിൽ കൂടി ഈ സംവിധാനം ഉപയോഗിക്കാനുള്ള നീക്കത്തിലാണ് ആമസോൺ.

വെയർഹൗസ് പ്രക്രിയയുടെ പിക്കിംഗ്, പാക്കിംഗ് ഘട്ടങ്ങളിലാണ് എ ഐ പരിശോധന നടക്കുന്നത്. ഉത്‌പന്നങ്ങൾ തിരഞ്ഞെടുത്ത് ഓർഡറുകൾക്കായി ബിന്നുകളിൽ ഇട്ടതിനുശേഷം ഇവ ഒരു ഇമേജിംഗ് സ്റ്റേഷനിലൂടെ കടന്നുപോകും. എ ഐ ഉപയോഗിച്ച് ഈ ഇമേജിംഗ് സ്റ്റേഷനിലും ഉത്‌പന്നങ്ങൾക്ക് കേടുപാടുകൾ ഉണ്ടോയെന്ന് പരിശോധിക്കും. കേടുപാടുകൾ ഉള്ളതും ഇല്ലാത്തതുമായ ചിത്രങ്ങൾ ഉപയോഗിച്ച് ആമസോൺ എ ഐയെ പരിശീലിപ്പിച്ചു. ഇതിലൂടെ ഉത്‌പന്നങ്ങൾ പരിശോധിച്ച് തരംതിരിക്കാൻ എ ഐക്കാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AMAZON, AI, CHECKING, DAMAGED, PRODUCTS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.