കുറവിലങ്ങാട് : തീറ്റയ്ക്കായി കെട്ടിയ പറമ്പിൽ കടന്നലിന്റെ കുത്തേറ്റ് നാടൻ വെച്ചൂർ പശു ചത്തു. മരങ്ങാട്ടുപിള്ളി അന്തനാട്ട് എ.എസ്.രാധാകൃഷ്ണന്റെ എട്ടുമാസം ഗർഭിണിയായ പശുവാണ് ഇന്നലെ രാവിലെ ചത്തത്. വെറ്ററിനറി ഡോക്ടറുടെ തുടർച്ചയായുള്ള രക്ഷാശ്രമങ്ങളും പരാജയപ്പെട്ടു. മൂന്നു വയസ് പ്രായമുള്ള മികച്ചയിനം വെച്ചൂർ പശുവിന്റെ ആദ്യ ചനയിലെ കുട്ടിയും ഇതോടെ നഷ്ടമായി. പശുവിനെ മാറ്റിക്കെട്ടാനെത്തിയ രാധാകൃഷ്ണന്റെ ഭാര്യ കമലമ്മയാണ് കടന്നൽ കുത്തേറ്റ് പുളയുന്ന പശുവിനെ കണ്ടത്. സമീപത്തുള്ള വലിയ കയ്യാല പൊത്തിൽ നിന്നാണ് കടന്നലുകൾ എത്തിയത്. ഉടൻ പശുവിന്റെ കയർ ചെത്തിമാറ്റി രക്ഷിക്കുന്നതിനിടയിൽ കമലമ്മയുടെ തലയിലും കടന്നൽ കുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |